പ്രത്യേകിച്ച് കറികളൊന്നും ഇല്ലെങ്കിലും രുചിയോടെ കഴിക്കാവുന്ന താക്കാളി സാദം, തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ: വേവിച്ച ബസ്മതി റൈസ് - 3 കപ്പ് സവാള - 1 തക്കാളി - 3 വെളുത്തുള്ളി അരിഞ്ഞത് - 2 ടീ സ്പൂൺ ഇഞ്ചി അരിഞ്ഞത് - 1 ടീ സ്പൂൺ പച്ചമുളക് - 1 കടുക് - 1/2 ടീ സ്പൂൺ ജീരകം - 1/2 ടീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രത്യേകിച്ച് കറികളൊന്നും ഇല്ലെങ്കിലും രുചിയോടെ കഴിക്കാവുന്ന താക്കാളി സാദം, തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ:

  • വേവിച്ച ബസ്മതി റൈസ് - 3 കപ്പ്
  • സവാള - 1
  • തക്കാളി - 3
  • വെളുത്തുള്ളി അരിഞ്ഞത് - 2 ടീ സ്പൂൺ 
  • ഇഞ്ചി അരിഞ്ഞത് - 1 ടീ സ്പൂൺ 
  • പച്ചമുളക് - 1
  • കടുക് - 1/2 ടീ സ്പൂൺ 
  • ജീരകം - 1/2 ടീ സ്പൂൺ 
  • ഉഴുന്നുപരിപ്പ് - 1 ടീ സ്പൂൺ 
  • കടലപ്പരിപ്പ് - 1 ടീ സ്പൂൺ 
  • കശുവണ്ടി - 8 എണ്ണം
  • വറ്റൽ മുളക് - 3
  • കാശ്മീരി മുളകുപൊടി - 1/2 ടീ സ്പൂൺ 
  • മല്ലിപ്പൊടി - 1 ടീ സ്പൂൺ 
  • മഞ്ഞൾപൊടി - 1/4 ടീ സ്പൂൺ 
  • കായപ്പൊടി - 1/4 ടീ സ്പൂൺ 
  • കറിവേപ്പില - 1 തണ്ട്
  • മല്ലിയില - 2 ടേബിൾ സ്പൂൺ 
  • ഉപ്പ് - പാകത്തിന്
  • നെയ്യ് - 1/2 ടേബിൾ സ്പൂൺ 
  • എണ്ണ - 1 ടേബിൾ സ്പൂൺ 
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
  • ജീരകം, കടലപ്പരിപ്പ് , ഉഴുന്നുപരിപ്പ്, വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർത്തു മൂപ്പിച്ച ശേഷം കശുവണ്ടി പരിപ്പ് ചേർക്കുക.
  • സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്തു നിറം മാറുന്നതു വരെ വഴറ്റുക.
  • ചെറുതായി അരിഞ്ഞ തക്കാളിയും പാകത്തിന് ഉപ്പും ചേർത്തു യോജിപ്പിക്കുക.
  • അടച്ചുവച്ച് തക്കാളി സോഫ്റ്റ് ആകുന്നതുവരെ വേവിക്കുക.
  • മഞ്ഞൾപ്പൊടി, മുളകുപൊടി, കായപ്പൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് ഒരു മിനിറ്റ് വഴറ്റുക.
  • അര ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക.
  • വേവിച്ച ചോറ് ചേർത്തു യോജിപ്പിക്കുക.
  • മല്ലിയില വിതറിയശേഷം രണ്ട് മിനിറ്റ് ചെറിയ തീയിൽ അടച്ചു വയ്ക്കുക.
  • ടൊമാറ്റോ റൈസ് തയാർ.
  • സ്വാദിഷ്ടമായ തക്കാളി സാദം റൈത്ത, പപ്പടം എന്നിവ കൂട്ടി കഴിക്കാം.
ADVERTISEMENT

Content Summary : Tomato rice recipe by Sujatha.