മുളപ്പിച്ച പയർ പുലാവ്, പ്രോട്ടീൻ സമ്പുഷ്ടമായ ഉച്ച ഭക്ഷണം
വളരെ സ്വാദോടെ തയാറാക്കാവുന്ന പുലാവ് രുചി. ചേരുവകൾ മുളപ്പിച്ച പയർ - അര കപ്പ് ബിരിയാണി അരി - 350 ഗ്രാം കാരറ്റ് - 2 എണ്ണം മുറിച്ചത് ബീൻസ് - 3 / 4 ബൗൾ അരിഞ്ഞത് ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 2 ടീ സ്പൂൺ കറുവപ്പട്ട - 1 എണ്ണം ജീരകം - 1 / 2 ടീ സ്പൂൺ ഏലക്കായ - 2 എണ്ണം വലുത് തക്കോലം (Star Anice) - 2

വളരെ സ്വാദോടെ തയാറാക്കാവുന്ന പുലാവ് രുചി.
ചേരുവകൾ
- മുളപ്പിച്ച പയർ - അര കപ്പ്
- ബിരിയാണി അരി - 350 ഗ്രാം
- കാരറ്റ് - 2 എണ്ണം മുറിച്ചത്
- ബീൻസ് - 3 / 4 ബൗൾ അരിഞ്ഞത്
- ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 2 ടീ സ്പൂൺ
- കറുവപ്പട്ട - 1 എണ്ണം
- ജീരകം - 1 / 2 ടീ സ്പൂൺ
- ഏലക്കായ - 2 എണ്ണം വലുത്
- തക്കോലം (Star Anice) - 2 എണ്ണം
- സവാള - 1 എണ്ണം
- ഉപ്പ് - 1 ടീ സ്പൂൺ
- ഗ്രാമ്പൂ - 8 എണ്ണം
- വെളിച്ചെണ്ണ - ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ഒരു ദിവസം മുൻപ് അര കപ്പ് ചെറുപയർ 5 - 6 മണിക്കൂർ വെള്ളത്തിലിട്ട് പിന്നീട് വെള്ളം ഊറ്റി ഉണക്കി മുളപ്പിച്ചു എടുക്കുക.
തൊലി കളഞ്ഞ ഏലക്കായും ഗ്രാമ്പൂവും കറുവപ്പട്ടയും സ്റ്റാറും ജീരകവും മിക്സിയിൽ പൊടിച്ചെടുക്കുക.
ഇനി ഒരു ഫ്രൈ പാനിൽ വെളിച്ചെണ്ണ ചൂടാക്കി സവാള വഴറ്റുക. അതിലേക്കു പൊടിച്ചു വച്ച മസാലക്കൂട്ടും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേർത്ത് ഇളക്കുക. വെളുത്തുള്ളി പേസ്റ്റിന്റെ പച്ച മണം പോവുന്നതു വരെ വഴറ്റാം. ഇതിലേക്കു കാരറ്റ് ഇട്ടു കുറച്ചു നേരം വഴറ്റുക. ഇനി ബീൻസും മുളപ്പിച്ച പയറും ചേർത്ത് ഇളക്കാം. ഇത് 3 - 4 മിനിറ്റ് അടച്ചു വച്ചു വേവിക്കാം.
ഈ സമയം കൊണ്ട് പുലാവിനായുള്ള ചെറിയ കൈമ അരി കഴുകിയെടുക്കാം. അരി വെള്ളം കളഞ്ഞു മേൽ പറഞ്ഞ ഫ്രൈ പാനിലേക്കു ചേർത്ത് ഇളക്കാം. ആദ്യം ഈ അരി വെള്ളം ചേർക്കാതെ ഒന്ന് വഴറ്റാം.
വേറെ ഒരു പാത്രത്തിൽ ഒരു ഗ്ലാസ് അരിക്ക് രണ്ടു ഗ്ലാസ് വെള്ളം എന്ന അനുപാതത്തിൽ വെള്ളം ചൂടാക്കാം. ഈ ചൂടാക്കിയ വെള്ളം ഒരു പാനിലേക്ക് ഒഴിക്കുക. ഇതിലേക്ക് ഉപ്പ് ചേർത്ത് ഇളക്കാം. ഇനി ചെറിയ തീയിൽ അടച്ചു വച്ച് 8 മിനിറ്റ് വേവിക്കാം. പുലാവ് റെഡി.
മുളപ്പിച്ച പയർ പുലാവിന്റെ സ്വാദ് കൂട്ടാൻ ഉള്ളി - തക്കാളി സാലഡ് കൂടിയായാൽ ഗംഭീരമാവും.
Content Summary : Sprouted beans pulao recipe by Dhanya.