ചക്കയപ്പം ഇനി എളുപ്പത്തിൽ ഉണ്ടാക്കാം
പഴുത്ത ചക്ക കൊണ്ട് ധാരാളം വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. അതിൽ ചക്കയട ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാവില്ല. വാഴയിലയിൽ ഉണ്ടാക്കുന്ന ചക്കയടയുടെ സ്വാദ് ഒന്ന് വേറെ തന്നെയാണ്. എന്നാൽ ഇന്നത്തെ കാലത്ത് നമ്മളെല്ലാവരും അല്‍പം എളുപ്പപ്പണി ഇഷ്ടപ്പെടുന്നവരാണ്, വാഴയിലയിൽ അട പരത്താനൊന്നും പലർക്കും സമയമുണ്ടാവില്ല.

പഴുത്ത ചക്ക കൊണ്ട് ധാരാളം വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. അതിൽ ചക്കയട ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാവില്ല. വാഴയിലയിൽ ഉണ്ടാക്കുന്ന ചക്കയടയുടെ സ്വാദ് ഒന്ന് വേറെ തന്നെയാണ്. എന്നാൽ ഇന്നത്തെ കാലത്ത് നമ്മളെല്ലാവരും അല്‍പം എളുപ്പപ്പണി ഇഷ്ടപ്പെടുന്നവരാണ്, വാഴയിലയിൽ അട പരത്താനൊന്നും പലർക്കും സമയമുണ്ടാവില്ല. സ്വാദ് ഒട്ടും ചോർന്ന് പോവാത്ത ഒരു കിടിലൻ ചക്കയപ്പം എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം.
ചേരുവകൾ:
- ചക്കച്ചുള - 400 ഗ്രാം
- ഉപ്പ് - ¼ ടീസ്പൂൺ
- വെള്ളം - ½ കപ്പ്
- ഏലയ്ക്കാപ്പൊടി - ½ ടീസ്പൂൺ
- തേങ്ങ ചിരകിയത് - 1 കപ്പ്
- വറുത്ത അരിപ്പൊടി - 1½ കപ്പ്
- വെളിച്ചെണ്ണ - പാത്രത്തിൽ തടവാൻ
ശർക്കര പാനി:
- ശർക്കര - 250 ഗ്രാം
- വെള്ളം - ½ കപ്പ്
തയാറാക്കുന്ന വിധം:
- ചക്കച്ചുള ചെറിയ കഷ്ണങ്ങളാക്കി നുറുക്കി കുക്കറിലിട്ട് അല്പം ഉപ്പും വെള്ളവും ഒഴിച്ച് മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കുക.
- ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റി ശർക്കര പാനി(ശർക്കര വെള്ളമൊഴിച്ച് ഉരുക്കിയത്), ഏലയ്ക്കാപ്പൊടി, തേങ്ങ ചിരകിയത്, വറുത്ത അരിപ്പൊടി എന്നിവ ചേർത്ത് ഇളക്കി എടുക്കാം. അതിനുശേഷം കൈകൊണ്ട് നന്നായി കുഴച്ച് 20 മിനിറ്റ് മൂടി വയ്ക്കാം.
- ഇനി പാത്രത്തിൽ വെളിച്ചെണ്ണ തടവി അതിലേക്ക് മാവ് കോരിയൊഴിച്ച് 15 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം.
Content Summary : Chakka Ada, Recipe by Nimmy.