പാൽ പായസം, സൂപ്പർ രുചിയിൽ തയാറാക്കാം
കണ്ണൂർ സ്പെഷൽ സദ്യയിൽ വിളമ്പുന്ന പാൽ പായസം, ഗ്രാമ്പൂ ചേർത്താണ് ഇത് തയാറാക്കുന്നത്. ചേരുവകൾ കൈമ അരി/ പായസം അരി - 1/2 കപ്പ് പാൽ - 1 ലിറ്റർ അല്ലെങ്കിൽ 4 കപ്പ് (250 മില്ലി) പഞ്ചസാര - 3/4 കപ്പ് മുതൽ 1 കപ്പ് വരെ ഗ്രാമ്പൂ - 3 എണ്ണം ചവ്വരി - 2 ടേബിൾ സ്പൂൺ (നിർബന്ധമല്ല ) ഏലക്ക - 2 എണ്ണം

കണ്ണൂർ സ്പെഷൽ സദ്യയിൽ വിളമ്പുന്ന പാൽ പായസം, ഗ്രാമ്പൂ ചേർത്താണ് ഇത് തയാറാക്കുന്നത്.
ചേരുവകൾ
- കൈമ അരി/ പായസം അരി - 1/2 കപ്പ്
- പാൽ - 1 ലിറ്റർ അല്ലെങ്കിൽ 4 കപ്പ് (250 മില്ലി)
- പഞ്ചസാര - 3/4 കപ്പ് മുതൽ 1 കപ്പ് വരെ
- ഗ്രാമ്പൂ - 3 എണ്ണം
- ചവ്വരി - 2 ടേബിൾ സ്പൂൺ (നിർബന്ധമല്ല )
- ഏലക്ക - 2 എണ്ണം ചതച്ചത്
- നെയ്യ് - 1/2 ടീസ്പൂൺ +1 ടീസ്പൂൺ
- കശുവണ്ടിപ്പരിപ്പ് - കുറച്ച്
- റസിൻസ് - കുറച്ച്
- വെള്ളം - 1/2 ലിറ്റർ
തയാറാക്കുന്ന വിധം
- അരി കഴുകി 30 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ കുതിർത്തു വയ്ക്കുക.
- അരി, വെള്ളം, ഉപ്പ്, ഗ്രാമ്പൂ എന്നിവ ചേർക്കുക.
- തിളയ്ക്കുന്നതു വരെ ഉയർന്ന തീയിൽ വേവിക്കുക, അതിനു ശേഷം തീ കുറയ്ക്കുക.
- അരിയിലെ വെള്ളം പകുതിയായി കുറയുമ്പോൾ ചവ്വരിയും 1/2 ലിറ്റർ പാലും ചേർക്കുക. കുറഞ്ഞ തീയിൽ വേവിക്കുക.
- ചവ്വരി വെന്തശേഷം പഞ്ചസാര ചേർത്തു തിളയ്ക്കുന്നതു വരെ വേവിക്കുക.
- ഇനി 1/2 ടീസ്പൂൺ നെയ്യ് ചേർക്കുക. നന്നായി യോജിപ്പിക്കുക. 1/2 ലിറ്റർ പാൽ, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്തു നന്നായി തിളപ്പിക്കുക. ഉണങ്ങിയ മുന്തിരിയും കശുവണ്ടിപ്പരിപ്പും 1 ടീസ്പൂൺ നെയ്യിൽ വഴറ്റുക, ഇത് പായസത്തിൽ ചേർത്തു വിളമ്പാം.
Content Summary : Paal payasam dessert, recipe by Nidhisha.