പാളയംകോടൻ പഴം കൊണ്ടൊരു കലക്കൻ വൈൻ, ഒരു ദിവസം മതി
ഏതു ചെറുപഴം ഉപയോഗിച്ചും ഈ വൈൻ തയാറാക്കി എടുക്കാൻ സാധിക്കും. ചേരുവകൾ ചെറു പഴം - 2 കിലോഗ്രാം ബ്രൗൺ ഷുഗർ - 1 കിലോഗ്രാം ഇൻസ്റ്റന്റ് യീസ്റ്റ് - 1 ടീസ്പൂൺ വറ്റൽ മുളക് - 3 എണ്ണം ഏലക്ക - 5 എണ്ണം ഗ്രാമ്പൂ - 5 എണ്ണം കറുവപ്പട്ട - 2 കഷ്ണം ഇഞ്ചി - ചെറിയ കഷ്ണം വെള്ളം - 2 ലിറ്റർ തയാറാക്കുന്ന വിധം 1.

ഏതു ചെറുപഴം ഉപയോഗിച്ചും ഈ വൈൻ തയാറാക്കി എടുക്കാൻ സാധിക്കും.
ചേരുവകൾ
- പാളയംകോടൻ പഴം - 2 കിലോഗ്രാം
- ബ്രൗൺ ഷുഗർ (കലോറി കുറഞ്ഞ പഞ്ചസാര) - 1 കിലോഗ്രാം
- ഇൻസ്റ്റന്റ് യീസ്റ്റ് - 1 ടീസ്പൂൺ
- വറ്റൽ മുളക് - 3 എണ്ണം
- ഏലക്ക - 5 എണ്ണം
- ഗ്രാമ്പൂ - 5 എണ്ണം
- കറുവപ്പട്ട - 2 കഷ്ണം
- ഇഞ്ചി - ചെറിയ കഷ്ണം
- വെള്ളം - 2 ലിറ്റർ
തയാറാക്കുന്ന വിധം
1. ആദ്യം 2 ലിറ്റർ വെള്ളം തിളപ്പിക്കുക, എന്നിട്ട് തണുക്കാൻ വയ്ക്കുക.
2. വറ്റൽമുളക്, ഏലക്ക, ഗ്രാമ്പൂ, കറുവപ്പട്ട, ഇഞ്ചി എന്നിവ ചതച്ച് എടുക്കാം.
3. പഴം തൊലി കളഞ്ഞു ചതച്ചെടുക്കുക.
4. അതിനു ശേഷം വൃത്തിയുള്ള കുപ്പിയിൽ പഴം, പഞ്ചസാര, ചതച്ച മസാല, യീസ്റ്റ് എന്നിവ ചേർക്കുക, അതിലേക്കു വെള്ളം ചേർത്തു നന്നായി ഇളക്കി അടച്ചു വയ്ക്കുക, ഒരു രാത്രി മുഴുവൻ വയ്ക്കണം. അടുത്ത ദിവസം വൈൻ അരിച്ചെടുത്ത് ഉപയോഗിക്കാം, അരിച്ച വൈൻ കുപ്പികളിലാക്കി സൂക്ഷിക്കാം.
Content Summary : Christmas special pazham wine recipe.