തേങ്ങാ വറുത്ത് അരച്ച ചിക്കൻ കറി, സൂപ്പർ രുചി
ചോറിനും ചപ്പാത്തിക്കും സൂപ്പർ രുചി സമ്മാനിക്കുന്നൊരു ചിക്കൻ കറി. ചേരുവകൾ ചിക്കൻ - 1 കിലോഗ്രാം മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ മുളകുപൊടി - 1/2 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് തേങ്ങ ചിരകിയത് - 3/4 മുറി (11/2കപ്പ്) വെളുത്തുള്ളി - 6 അല്ലി ഇഞ്ചി - 3 ഇഞ്ച് നീളത്തിൽ ചെറിയ ഉള്ളി - 7 സവാള - 1 പച്ചമുളക് -

ചോറിനും ചപ്പാത്തിക്കും സൂപ്പർ രുചി സമ്മാനിക്കുന്നൊരു ചിക്കൻ കറി.
ചേരുവകൾ
- ചിക്കൻ - 1 കിലോഗ്രാം
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- മുളകുപൊടി - 1/2 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- തേങ്ങ ചിരകിയത് - 3/4 മുറി (11/2കപ്പ്)
- വെളുത്തുള്ളി - 6 അല്ലി
- ഇഞ്ചി - 3 ഇഞ്ച് നീളത്തിൽ
- ചെറിയ ഉള്ളി - 7
- സവാള - 1
- പച്ചമുളക് - 2
- തക്കാളി - 2
- കറിവേപ്പില - 1 തണ്ട്
- വെളിച്ചെണ്ണ - ആവശ്യത്തിന്
- മല്ലിപ്പൊടി - 1 1/2 ടേബിൾ സ്പൂൺ
- മുളകുപൊടി - 1 ടിസ്പൂൺ
- മഞ്ഞൾപ്പൊടി - 1/2 ടിസ്പൂൺ
തയാറാക്കുന്ന വിധം
1. നന്നായി കഴുകി വൃത്തിയാക്കിയ ചിക്കൻ കഷണങ്ങളിൽ മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ പുരട്ടി വയ്ക്കുക.
2. തേങ്ങ ചിരകിയത് ചുവക്കെ വറക്കുക. ആവശ്യമെങ്കിൽ 1 സ്പൂൺ വെളിച്ചെണ്ണ ചേർക്കുക.
3. മിക്സിയുടെ ജാറിൽ വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി എന്നിവ ചതച്ചെടുത്തു മാറ്റി വയ്ക്കുക.
4. അതേ ജാറിൽ തേങ്ങ വറുത്തത് പേസ്റ്റ് പോലെ അരച്ചെടുക്കുക. ആവശ്യമെങ്കിൽ വെള്ളം ചേർക്കുക.
5. കറി വയ്ക്കാനുള്ള ഫ്രൈയിങ് പാൻ ചൂടാകുമ്പോൾ വെളിച്ചെണ്ണ ചേർക്കുക.
6, വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി ചതച്ചത് എന്നിവ നന്നായി വഴറ്റുക.
7, സവാള, പച്ചമുളക്, തക്കാളി, കറിവേപ്പില എന്നിവ ചേർത്തു നന്നായി വഴറ്റുക.
8, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്തു നന്നായി മൂപ്പിക്കുക.
9. തക്കാളി നീളത്തിൽ അരിഞ്ഞതു കൂടി ചേർത്തു വേവിക്കുക.
10. ചിക്കൻ കഷണങ്ങൾ ചേർത്ത് 1/2 കപ്പ് വെള്ളം ഒഴിച്ച് 15 മിനിറ്റ് മീഡിയം തീയിൽ വേവിക്കുക.
11. ഗരം മസാല ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ചെറുതീയിൽ തേങ്ങ വറുത്തരച്ചതു ചേർക്കുക. ചെറു തീയിൽ 10 മിനിറ്റ് വേവിക്കാം.
Content Summary : Kerala style simple chicken curry recipe by Priyanka.