രുചിവൈവിധ്യവുമായി പാവയ്ക്ക എള്ള് കറി
ധാരാളം വിറ്റാമിനുകളും പൊട്ടാസിയവും അടങ്ങിയിട്ടുള്ള പാവയ്ക്ക, ഏറെ ഗുണമുള്ള എള്ള് ചേർത്തു വ്യത്യസ്തമായി ഊണിന് തയാറാക്കാം. ചേരുവകൾ പാവയ്ക്ക - 1 എണ്ണം എള്ള് - 2 ടേബിൾസ്പൂൺ ഉഴുന്നുപരിപ്പ് - 2 ടേബിൾ സ്പൂൺ ചുവന്ന മുളക് - 2-3 എണ്ണം മഞ്ഞൾപ്പൊടി - 1/2 ടേബിൾസ്പൂൺ വെള്ളം - 1 ഗ്ലാസ് പുളി - 1/2 ചെറുനാരങ്ങാ

ധാരാളം വിറ്റാമിനുകളും പൊട്ടാസിയവും അടങ്ങിയിട്ടുള്ള പാവയ്ക്ക, ഏറെ ഗുണമുള്ള എള്ള് ചേർത്തു വ്യത്യസ്തമായി ഊണിന് തയാറാക്കാം.
ചേരുവകൾ
- പാവയ്ക്ക - 1 എണ്ണം
- എള്ള് - 2 ടേബിൾസ്പൂൺ
- ഉഴുന്നുപരിപ്പ് - 2 ടേബിൾ സ്പൂൺ
- ചുവന്ന മുളക് - 2-3 എണ്ണം
- മഞ്ഞൾപ്പൊടി - 1/2 ടേബിൾസ്പൂൺ
- വെള്ളം - 1 ഗ്ലാസ്
- പുളി - 1/2 ചെറുനാരങ്ങാ വലിപ്പം
- ശർക്കര - 2 ടേബിൾസ്പൂൺ
- ചിരകിയ നാളികേരം - 1 ബൗൾ
- ഉപ്പ് - 1/2 ടീസ്പൂൺ
- വെളിച്ചെണ്ണ - 1-2 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് ഉഴുന്നു പരിപ്പ് എള്ള് എന്നിവ വറുത്തെടുക്കുക. ഇനി ഒരു സ്പൂൺ എണ്ണയൊഴിച്ച് അതിലേക്കു ചുവന്ന മുളക് ഇട്ട് ചിരകിയ തേങ്ങയും ചേർത്തു നന്നായി ചുവക്കെ വറക്കുക. ചൂടാറിയശേഷം എല്ലാം നന്നായി അരച്ചെടുക്കുക. ഒരു പാത്രത്തിൽ ഒരു ഇഞ്ച് വലുപ്പത്തിൽ മുറിച്ചുവച്ച പാവയ്ക്ക കഷ്ണങ്ങൾ ഇട്ട് മഞ്ഞൾപ്പൊടി, ഉപ്പ്, പുളിവെള്ളം എന്നിവ ചേർത്തു വേവിക്കുക. വെന്ത ശേഷം ശർക്കര ചേർത്ത് ഒന്ന് തിളപ്പിക്കാം.
ഇനി അരച്ചുവച്ച മിശ്രിതം ചേർത്തു തിളച്ചു കഴിഞ്ഞാൽ കറി തയാർ. വളരെ കുറച്ച് എണ്ണ മാത്രം ഉപയോഗിച്ച് പാവക്കയുടെ വ്യത്യസ്തമായ ഈ രുചിക്കൂട്ട് ചോറിനു കൂട്ടി കഴിക്കാൻ ഏറെ രുചികരമാണ്.
Content Summary : Bitter gourd ssame curry recipe for Lunch.