തനി നാടൻ രുചിയിൽ തൂവെള്ള നിറത്തിലുള്ള അപ്പം
ഇൻസ്റ്റന്റ് അപ്പം, വളരെ രുചികരമായി വീട്ടിൽ തയാറാക്കാം. ചേരുവകൾ അരിപ്പൊടി (ഇടിയപ്പം പൊടി ) - 3 കപ്പ് ചെറു ചൂടുവെള്ളം - 3 & 3/4 കപ്പ് തേങ്ങാ തിരുമ്മിയത് - 1കപ്പ് അവൽ - 1/4 കപ്പ് യീസ്റ്റ് - 1/2 ടീസ്പൂൺ പഞ്ചസാര - 1/2 ടീസ്പൂൺ ഉപ്പ് - 1 ടീസ്പൂൺ തയാറാക്കുന്ന വിധം മിക്സിയുടെ ജാറിൽ തേങ്ങാ

ഇൻസ്റ്റന്റ് അപ്പം, വളരെ രുചികരമായി വീട്ടിൽ തയാറാക്കാം.
ചേരുവകൾ
- അരിപ്പൊടി (ഇടിയപ്പം പൊടി ) - 3 കപ്പ്
- ചെറു ചൂടുവെള്ളം - 3 & 3/4 കപ്പ്
- തേങ്ങാ തിരുമ്മിയത് - 1കപ്പ്
- അവൽ - 1/4 കപ്പ്
- യീസ്റ്റ് - 1/2 ടീസ്പൂൺ
- പഞ്ചസാര - 1/2 ടീസ്പൂൺ
- ഉപ്പ് - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
മിക്സിയുടെ ജാറിൽ തേങ്ങാ തിരുമ്മിയതും അവലും വെള്ളം ചേർത്ത് അരച്ചെടുക്കുക.
ശേഷം ഇതിലേക്ക് അരിപ്പൊടിയും ബാക്കി വെള്ളവും ഇടകലർത്തി യീസ്റ്റും പഞ്ചസാരയും ഉപ്പും കൂടെ ചേർത്തു രണ്ടു മിനിറ്റോളം അരച്ചെടുക്കുക.
അത്യാവശ്യം വലുപ്പമുള്ളൊരു പാത്രത്തിൽ ബാറ്റർ ഒഴിച്ചു പുളിക്കാനായി വയ്ക്കുക.
അരമണിക്കൂർ കഴിയുമ്പോൾ അപ്പം നല്ല പുളിച്ചു പൊങ്ങിട്ടുണ്ടാകും. ഇത് ചെറുതായൊന്നു ചേർത്തിളക്കി വയ്ക്കുക.
സ്റ്റൗ മീഡിയം തീയിൽ വച്ച് അപ്പച്ചട്ടി ചൂടായ ശേഷം ഒരു തവി അളവിൽ മാവൊഴിച്ചു ചുറ്റിച്ചെടുക്കുക, ശേഷം മൂടി അടച്ചു വേവിച്ചു ചൂടോടെ വിളമ്പാം.
Content Summary : Instant appam for breakfast recipe by Diji.