നോൺ വെജ് ടേസ്റ്റിൽ ഒരു വെജ് കപ്പ ബിരിയാണി
ഉഗ്രൻ രുചിയിൽ കപ്പ ബിരിയാണി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ കപ്പ വേവിച്ചത് - 500 ഗ്രാം സോയ ചങ്ക്‌സ് - 100 ഗ്രാം തേങ്ങാക്കൊത്ത് - 1/4 കപ്പ് ചെറിയ ഉള്ളി - 1/2 കപ്പ് സവാള - 1/2 കപ്പ് പച്ചമുളക് - 3 എണ്ണം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ മഞ്ഞൾപ്പൊടി - 1/2

ഉഗ്രൻ രുചിയിൽ കപ്പ ബിരിയാണി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- കപ്പ വേവിച്ചത് - 500 ഗ്രാം
- സോയ ചങ്ക്‌സ് - 100 ഗ്രാം
- തേങ്ങാക്കൊത്ത് - 1/4 കപ്പ്
- ചെറിയ ഉള്ളി - 1/2 കപ്പ്
- സവാള - 1/2 കപ്പ്
- പച്ചമുളക് - 3 എണ്ണം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- മുളകുപൊടി - 1.5 ടീസ്പൂൺ
- മല്ലിപ്പൊടി - 1.5 ടീസ്പൂൺ
- ഗരം മസാല - 3/4 ടീസ്പൂൺ
- കുരുമുളകുപൊടി - 1.5 ടീസ്പൂൺ
- പെരുംജീരകപ്പൊടി - 3/4 ടീസ്പൂൺ
- ചതച്ച മുളക് - 1/4 ടീസ്പൂൺ
- വെളിച്ചെണ്ണ - 4 ടേബിൾസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- കറിവേപ്പില
- മല്ലിയില
തയാറാക്കുന്ന വിധം
കപ്പ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു വേവിച്ചെടുക്കാം. സോയ ചങ്ക്‌സും ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ടു വേവിച്ചു പിഴിഞ്ഞെടുക്കുക. സോയ മസാലയ്ക്കായി ഒരു പ്രഷർ കുക്കറിൽ 2 ടേബിൾസ്പൂൺ എണ്ണയൊഴിച്ചു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു ചൂടാക്കുക. അതിലേക്കു ചെറിയ ഉള്ളി അരിഞ്ഞതും 2 പച്ചമുളകും ചേർത്തു നന്നായി വഴറ്റുക. ഇതിലേക്കു കുറച്ചു മഞ്ഞൾപ്പൊടിയും 1 ടീസ്പൂൺ മുളകുപൊടിയും 1 ടീസ്പൂൺ മല്ലിപ്പൊടിയും 1/2 ടീസ്പൂൺ കുരുമുളകു പൊടിയും 1/2 ടീസ്പൂൺ ഗരം മസാലയും ചേർത്തു കൊടുക്കുക. അതിലേക്കു വേവിച്ചു വച്ച സോയ ചങ്ക്‌സും കുറച്ചു മല്ലിയിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി കൊടുക്കുക. 1/2 കപ്പ് വെള്ളം കൂടി ചേർത്തു കുക്കറിൽ 3 വിസിൽ വരുന്നതു വരെ വേവിക്കുക.
ഇനി ബിരിയാണി തയാറാക്കാനായി ഒരു ഫ്രൈയിങ് പാനിൽ 2 ടേബിൾ സ്പൂൺ എണ്ണയൊഴിച്ചു തേങ്ങാക്കൊത്ത് ഇട്ട് ഒന്ന് ചൂടാക്കുക. വറുക്കേണ്ട ആവശ്യമില്ല. അതിലേക്കു സവാളയും ഒരു പച്ചമുളകും ചേർത്തു ചുവക്കുന്നതു വരെ വഴറ്റുക. വഴറ്റി വരുമ്പോൾ കുറച്ചു മഞ്ഞൾപ്പൊടിയും 1/2 ടീസ്പൂൺ മുളകുപൊടിയും 1/2 ടീസ്പൂൺ മല്ലിപ്പൊടിയും 1/4 ടീസ്പൂൺ ഗരം മസാലയും 1/4 ടീസ്പൂൺ പെരും ജീരകം പൊടിച്ചതും ചേർത്ത് ഇളക്കുക. അതിലേക്കു വേവിച്ചു വച്ച സോയ മസാല കൂടി ചേർത്ത് ഇളക്കുക. കുറച്ചു വെള്ളവും ചേർത്തു രണ്ടു മിനിറ്റ് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ വേവിച്ച കപ്പയും ചേർത്ത് ഇളക്കുക. മല്ലിയിലയും കുറച്ചു ചതച്ച മുളകും കുരുമുളകു പൊടിയും പെരും ജീരകം പൊടിച്ചതും മുകളിൽ തൂവി കൊടുക്കുക. അടച്ചു വച്ച് 5 മിനിറ്റ് വേവിക്കുക. വെജ് കപ്പ ബിരിയാണി തയാർ
Content Summary : Kappa biryani in variety taste recipe by Prabha.