ഊണിനു കൂട്ടാൻ പാലക്കാടൻ കൂർക്ക മൊളകൂഷ്യം
ഉച്ചയ്ക്ക് ഊണിന് പാലക്കാടൻ സ്പെഷൽ കൂർക്ക മൊളകൂഷ്യം ഉണ്ടാക്കി നോക്കൂ. ചേരുവകൾ കൂർക്ക തൊലി കളഞ്ഞു ചെറുതാക്കി നുറുക്കിയത് – ഒരു കപ്പ് പരിപ്പ് - 1/2 കപ്പ് (നന്നായി കഴുകി 1/2 മണിക്കൂർ കുതർത്ത് എടുത്തത്) മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ മുളകുപൊടി - 1/2 ടീസ്പൂൺ ഉലുവ - 1/4 ടീസ്പൂൺ കടുക് - 1/2 ടീസ്പൂൺ ചുവന്ന

ഉച്ചയ്ക്ക് ഊണിന് പാലക്കാടൻ സ്പെഷൽ കൂർക്ക മൊളകൂഷ്യം ഉണ്ടാക്കി നോക്കൂ.
ചേരുവകൾ
- കൂർക്ക തൊലി കളഞ്ഞു ചെറുതാക്കി നുറുക്കിയത് – ഒരു കപ്പ്
- പരിപ്പ് - 1/2 കപ്പ് (നന്നായി കഴുകി 1/2 മണിക്കൂർ കുതർത്ത് എടുത്തത്)
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- മുളകുപൊടി - 1/2 ടീസ്പൂൺ
- ഉലുവ - 1/4 ടീസ്പൂൺ
- കടുക് - 1/2 ടീസ്പൂൺ
- ചുവന്ന മുളക് - 3 എണ്ണം
- വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
- കറിവേപ്പില
തയാറാക്കുന്ന വിധം
പരിപ്പും കൂർക്കയും ഒരു പ്രഷർ കുക്കറിൽ ഇട്ട് നികക്കെ വെളളം ഒഴിച്ച് ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ഇട്ട് ഉയർന്ന തീയിൽ ഒരു മൂന്നു വിസിൽ വരുന്നതു വരെ വേവിക്കുക. അതിനുശേഷം അടപ്പു തുറന്ന് ഒന്ന് തിളപ്പിക്കുക. അതിലേയ്ക്കു കറിവേപ്പില ചേർത്തു മാറ്റി വയ്ക്കുക. ഒരു ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കി കടുക്, ഉലുവ, മുളക് എന്നിവ വറുത്തു കറിയിലേക്ക് ഇടുക.
Content Summary : Koorkka recipe, Nadan curry for rice.