ഉൗണിന് കറിയിൽ പുതുമ വേണോ? ‘കേള്യാ തളാസൻ’ വിളമ്പിയാലോ?
വൈവിധ്യം നിറഞ്ഞതാണ് കൊങ്കിണി രൂചിക്കൂട്ടുകൾ. നല്ല പച്ചക്കായ കിട്ടിയാൽ വീട്ടിൽ തയാറാക്കാം കേള്യാ തളാസൻ. അധികം മൂപ്പ് എത്താത്ത പച്ചക്കായയാണ് നല്ലത്. പച്ചക്കായ തൊലി കളഞ്ഞ ശേഷം ചതച്ചെടുത്ത് ഉണ്ടാക്കുന്നതാണ് ഈ വിഭവത്തിന്റെ പ്രത്യേകത.

വൈവിധ്യം നിറഞ്ഞതാണ് കൊങ്കിണി രൂചിക്കൂട്ടുകൾ. നല്ല പച്ചക്കായ കിട്ടിയാൽ വീട്ടിൽ തയാറാക്കാം കേള്യാ തളാസൻ (Kelya Thalasan). അധികം മൂപ്പ് എത്താത്ത പച്ചക്കായയാണ് നല്ലത്. പച്ചക്കായ തൊലി കളഞ്ഞ ശേഷം ചതച്ചെടുത്ത് ഉണ്ടാക്കുന്നതാണ് ഈ വിഭവത്തിന്റെ പ്രത്യേകത.
ചേരുവകൾ
ചെറിയ പച്ചക്കായ - 6 എണ്ണം
വെളുത്തുള്ളി തോലോടു കൂടി ചതച്ചത് - 5 എണ്ണം
കശ്മീരി മുളകുപൊടി -1 ടീസ്പൂൺ
മുളക് പൊടി -1/2 ടീസ്പൂൺ
മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കടുക് -1/2 ടീസ്പൂൺ
എണ്ണ -2 ടേബിൾ സ്പൂൺ
ഉണ്ടാക്കുന്ന വിധം
പച്ചക്കായ തൊലി കളഞ്ഞ ശേഷം ചതച്ചെടുക്കുക. ചതച്ചെടുത്ത് ഉണ്ടാക്കുന്നതാണ് ഈ വിഭവത്തിന്റെ പ്രത്യേകത. ചതച്ചെടുത്ത പച്ചക്കായിലേക്ക് ഉപ്പും മുളകുപൊടിയും മഞ്ഞൾ പൊടിയും ചേർത്ത് മിക്സ് ചെയ്ത് അര മണിക്കൂർ വയ്ക്കുക. ശേഷം പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം വെളുത്തുള്ളി ചതച്ചതും ചേർത്ത് ചുവക്കുന്നതു വരെ മൂപ്പിക്കുക. വെളുത്തുള്ളി മൂത്തു വരുമ്പോൾ മസാല പുരട്ടി വച്ച കായ ചേർത്ത് കൊടുക്കുക. കുറച്ചു വെള്ളം തളിച്ചു കൊടുത്തു ചെറുതീയിൽ വേവിച്ചെടുക്കുക. ഇടയ്ക്കിടെ വേണമെങ്കിൽ കുറച്ച് എണ്ണ തൂവി കൊടുത്താൽ റോസ്റ്റ് ചെയ്തെടുക്കാൻ എളുപ്പമാകും. ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ ഒരു വിഭവമാണിത്.
(വെളുത്തുള്ളി ഇങ്ങനെ മൂപ്പിച്ചു ഉണ്ടാക്കുന്ന വിഭവത്തിന്റെ കൊങ്കിണി പേരാണ് തളാസൻ)
വിഡിയോ കാണാം
Content Summary : Readers Recipe - Kelya Thalasan Recipe by Prabha