ബീറ്റ്റൂട്ട് പുളിങ്കറി, വ്യത്യസ്തമായ രുചിക്കൂട്ട്
കുറച്ചു ചേരുവകൾ കൊണ്ട് പെട്ടെന്ന് തയാറാക്കാവുന്ന ഒഴിച്ചുകറി. ചോറിനു കൂട്ടിക്കഴിക്കാൻ വ്യത്യസ്ത രുചിയിലുള്ള പുളിങ്കറി. ചേരുവകൾ ബീറ്റ്റൂട്ട് - ഒരു പകുതി പുളി - ഒരു നെല്ലിക്ക വലിപ്പം തേങ്ങ ചിരകിയത് - രണ്ട് സ്പൂൺ വെള്ളം - 1 ഗ്ലാസ് വറ്റൽ മുളക് - 1 ഉലുവ - 1/4 ടീസ്പൂൺ കൊത്തമല്ലി- ഒരു

കുറച്ചു ചേരുവകൾ കൊണ്ട് പെട്ടെന്ന് തയാറാക്കാവുന്ന ഒഴിച്ചുകറി. ചോറിനു കൂട്ടിക്കഴിക്കാൻ വ്യത്യസ്ത രുചിയിലുള്ള പുളിങ്കറി.
ചേരുവകൾ
- ബീറ്റ്റൂട്ട് - ഒരു പകുതി
- പുളി - ഒരു നെല്ലിക്ക വലിപ്പം
- തേങ്ങ ചിരകിയത് - രണ്ട് സ്പൂൺ
- വെള്ളം - 1 ഗ്ലാസ്
- വറ്റൽ മുളക് - 1
- ഉലുവ - 1/4 ടീസ്പൂൺ
- കൊത്തമല്ലി- ഒരു സ്പൂൺ
- വെളുത്തുള്ളി - 4-5 അല്ലി
- ഉപ്പ് -1/2 സ്പൂൺ
- കറിവേപ്പില - 1 തണ്ട്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ മുറിച്ചുവച്ച ബീറ്റ്റൂട്ട് ഇട്ട് പുളി വെള്ളവും ഒഴിക്കുക. ഇതിലേക്കു വറ്റൽ മുളക്, ഉലുവ, കൊത്തമല്ലി, വെളുത്തുള്ളി, ഉപ്പ് എന്നിവ ചേർത്തു വേവിക്കുക. മുക്കാൽ വേവായി കഴിഞ്ഞാൽ ചിരകിയ തേങ്ങ ചേർക്കുക. ഒന്ന് തിളപ്പിച്ച ശേഷം തീ ഓഫ് ചെയ്തു ചൂടാറാൻ വയ്ക്കുക. ഇനി ഈ കൂട്ട് നന്നായി അരച്ചെടുക്കുക. ആവശ്യത്തിന് വെള്ളവും ചേർത്ത് ഒന്നുകൂടി തിളപ്പിക്കുക. കറിവേപ്പില ചേർത്ത ശേഷം തീ ഓഫ് ചെയ്യാം.
Content Summary : Beetroot Pulincurry recipe by Midhila