കൂർക്ക മെഴുക്കുപുരട്ടി ഇങ്ങനെ തയാറാക്കി നോക്കൂ
നാടൻ രുചിയിലൊരുക്കാം സൂപ്പർ ടേസ്റ്റിലുള്ള കൂർക്ക രുചിക്കൂട്ട്. ഊണിനു കൂട്ടാൻ ഈയൊരു മെഴുക്കുപുരട്ടി മാത്രം മതി. ചേരുവകൾ കൂർക്ക ചെറിയ ഉള്ളി - 8 എണ്ണം വറ്റൽ മുളക് - 5 അല്ലെങ്കിൽ 6 എണ്ണം എരിവ് അനുസരിച്ച് മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ കറിവേപ്പില വെളിച്ചെണ്ണ - 2 1/2 ടേബിൾ സ്പൂൺ കടുക് - 1/2

നാടൻ രുചിയിലൊരുക്കാം സൂപ്പർ ടേസ്റ്റിലുള്ള കൂർക്ക രുചിക്കൂട്ട്. ഊണിനു കൂട്ടാൻ ഈയൊരു മെഴുക്കുപുരട്ടി മാത്രം മതി.
ചേരുവകൾ
- കൂർക്ക
- ചെറിയ ഉള്ളി - 8 എണ്ണം
- വറ്റൽ മുളക് - 5 അല്ലെങ്കിൽ 6 എണ്ണം എരിവ് അനുസരിച്ച്
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- കറിവേപ്പില
- വെളിച്ചെണ്ണ - 2 1/2 ടേബിൾ സ്പൂൺ
- കടുക് - 1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം
കൂർക്ക നന്നായി കഴുകി തൊലി കളഞ്ഞു ചെറുതാക്കി നുറുക്കി എടുക്കുക. ഒരു പ്രഷർ കുക്കറിൽ ഇട്ട് 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, വേവിക്കാൻ ആവശ്യമായ വെള്ളം എന്നിവ ഒഴിച്ച് ഉയർന്ന തീയിൽ 2 വിസിൽ വരുന്നതു വരെ വേവിക്കുക. ചുവന്ന മുളക് ആദ്യം ഒന്ന് ചതച്ചെടുക്കുക. അതിലേക്കു ചെറിയ ഉള്ളി ചേർത്തു ചതയ്ക്കുക. ശേഷം കറിവേപ്പില കൂടി ചേർത്തു ചതച്ചെടുക്കുക.
ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, ചുവന്ന മുളക് എന്നിവ വറക്കുക. അതിലേക്കു ചതച്ച ഉള്ളി ചേർത്തു മൂപ്പിക്കുക. ഉള്ളി മൂപ്പ് ആകുമ്പോൾ അതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്തു നന്നായ് വഴറ്റുക. അതിലേക്ക് വേവിച്ചു വച്ച കൂർക്ക ഒട്ടും വെള്ളം ഇല്ലാതെ ഇട്ട് കൊടുക്കുക. എന്നിട്ട് നന്നായ് ഇളക്കി യോജിപ്പിച്ച് ഒരു 5 മിനിറ്റ് ചെറു തീയിൽ നന്നായ് വറ്റിച്ച് എടുക്കുക.
Content Summary : Koorkka mezhukkupuratti nadan recipe by Rohini.