ഓട്സ് പനിയാരം, പ്രഭാത ഭക്ഷണത്തിനൊരുക്കാം
ഈസി ടേസ്റ്റി ഹെൽത്തി ഓട്സ് പനിയാരം അല്ലെങ്കിൽ ഓട്സ് അപ്പം വളരെ രുചികരമായി തയാറാക്കാം. ചേരുവകൾ ഓട്സ് - 1 കപ്പ് ദോശ മാവ് -1/2കപ്പ് അല്ലെങ്കിൽ അരിപ്പൊടി - 1/2 കപ്പ് ബേക്കിങ് സോഡ - 1/4 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് എണ്ണ - 2 ടീസ്പൂൺ കടുക് -1/2 ടീസ്പൂൺ ഉഴുന്നുപരിപ്പ് - 1 ടീസ്പൂൺ പച്ചമുളക് -3

ഈസി ടേസ്റ്റി ഹെൽത്തി ഓട്സ് പനിയാരം അല്ലെങ്കിൽ ഓട്സ് അപ്പം വളരെ രുചികരമായി തയാറാക്കാം.
ചേരുവകൾ
- ഓട്സ് - 1 കപ്പ്
- ദോശ മാവ് -1/2കപ്പ് അല്ലെങ്കിൽ അരിപ്പൊടി - 1/2 കപ്പ്
- ബേക്കിങ് സോഡ - 1/4 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- എണ്ണ - 2 ടീസ്പൂൺ
- കടുക് -1/2 ടീസ്പൂൺ
- ഉഴുന്നുപരിപ്പ് - 1 ടീസ്പൂൺ
- പച്ചമുളക് -3 എണ്ണം
- ഇഞ്ചി -2 ടീസ്പൂൺ
- ഉള്ളി -1/2 കപ്പ്
- കാരറ്റ് -1/4 കപ്പ്
- മല്ലിയില -1/4 കപ്പ്
തയാറാക്കുന്ന വിധം
- ഓട്സും മാവും ആവശ്യത്തിന് ഉപ്പും കുറച്ചു വെള്ളവും ചേർത്തു യോജിപ്പിച്ചു 10 മിനിറ്റ് അടച്ചു വയ്ക്കുക.
- മാവ് കുറച്ചു കട്ടിയിൽ യോജിപ്പിക്കണം.
- ഒരു ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു മറ്റു ചേരുവകൾ എല്ലാം ഒന്നു വഴറ്റി എടുക്കുക.
- 10 മിനിറ്റിനു ശേഷം മാവിലേക്കു ആവശ്യത്തിനു വെള്ളം ഒഴിച്ചു വഴറ്റിയ ചേരുവകളും ആവശ്യത്തിന് ഉപ്പും ചേർത്തു ദോശ മാവിന്റെ പരുവത്തിലാക്കി എടുക്കുക.
- അപ്പം ഉണ്ടാക്കുന്ന കാര വച്ചു അതിലേക്കു കുറച്ചു എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മാവൊഴിച്ചു സാധാരണ പനിയാരം പോലെ ഉണ്ടാക്കി എടുക്കാം.
- ഓട്സ് ചേർത്തതു കൊണ്ടു പുറമെ ക്രിസ്പി ആയിരിക്കും ഈ പനിയാരം.
- ബ്രേക്ക് ഫാസ്റ്റ് അല്ലെങ്കിൽ സ്നാക്ക്സായി കഴിക്കാം
Content Summary : Oats paniyaram, healthy breakfast recipe.