എരിവുള്ള ഇഡ്ഡലിപ്പൊടി തയാറാക്കി വയ്ക്കാം
ഇഡ്ഡലിയുടെയും ദോശയുടെയും കൂടെ കഴിക്കാൻ പറ്റുന്ന എരിവുള്ള ഇഡ്ഡലിപ്പൊടി തയാറാക്കാം. ചേരുവകൾ ചുവന്ന മുളക് - 6 എണ്ണം കാശ്മീരി മുളക് - 3 എണ്ണം കറിവേപ്പില - 1/4 കപ്പ് കടലപരിപ്പ് - 1 കപ്പ് (125 ml) തുവര പരിപ്പ് - 3/4 കപ്പ് ഉഴുന്നു പരിപ്പ് - 1 കപ്പ് കുരുമുളക് - 1 ടീസ്പൂൺ ജീരകം - 1 ടീസ്പൂൺ എള്ള് -

ഇഡ്ഡലിയുടെയും ദോശയുടെയും കൂടെ കഴിക്കാൻ പറ്റുന്ന എരിവുള്ള ഇഡ്ഡലിപ്പൊടി തയാറാക്കാം.
ചേരുവകൾ
- ചുവന്ന മുളക് - 6 എണ്ണം
- കാശ്മീരി മുളക് - 3 എണ്ണം
- കറിവേപ്പില - 1/4 കപ്പ്
- കടലപരിപ്പ് - 1 കപ്പ് (125 ml)
- തുവര പരിപ്പ് - 3/4 കപ്പ്
- ഉഴുന്നു പരിപ്പ് - 1 കപ്പ്
- കുരുമുളക് - 1 ടീസ്പൂൺ
- ജീരകം - 1 ടീസ്പൂൺ
- എള്ള് - 1 ടീസ്പൂൺ
- കായപ്പൊടി - 1 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചീനച്ചട്ടി ചൂടാക്കി എണ്ണ ചേർക്കാതെ മുളകും കറിവേപ്പിലയും വറക്കുക.
മുളകുകൾ വറുത്തു വരുമ്പോൾ കടലപരിപ്പ് ചേർത്തു വറക്കാം. മിതമായ ചൂടിൽ ആണ് വറക്കേണ്ടത്. കടലപ്പരിപ്പ് ഒരുവിധം വറത്തു വരുമ്പോൾ തുവര പരിപ്പ് ഇട്ടു വറക്കുക. കൂടെ കുരുമുളകും ജീരകവും കൂടെ ചേർത്തു വറക്കാം. തുവര പരിപ്പ് വറത്തു വരുമ്പോൾ ഉഴുന്നു പരിപ്പും എള്ളും ചേർത്തു നന്നായി വറക്കുക. തീ കെടുത്തുന്നതിനു മുൻപു കായപ്പൊടി ചേർത്ത് ഒന്ന് ചൂടാക്കുക.
ചൂടാറിയ ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്തു മിക്സിയിൽ ഇട്ടു പൊടിച്ചെടുക്കാം.
എയർ ടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിച്ചാൽ ദിവസങ്ങളോളം ഇത് ഉപയോഗിക്കാം.
Content Summary : Easy recipe of idli dosa podi recipe.