പച്ച മോരിൽ ഇട്ടു വച്ച വാഴത്തണ്ടു തോരൻ
മോരിൽ ഇട്ടു വച്ചിട്ടുള്ള വാഴത്തണ്ടു തോരൻ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ? ഇങ്ങനെ തയാറാക്കുമ്പോൾ എന്താണ് മാറ്റം സംഭവിക്കുന്നത്. ചേരുവകൾ വാഴപ്പിണ്ടി - 2 കപ്പ് ചെറുതായി അരിഞ്ഞത് തേങ്ങ - തേങ്ങ 4 സ്പൂൺ ജീരകം - 1/2 സ്പൂൺ പച്ചമുളക് - 2 എണ്ണം മഞ്ഞൾപ്പൊടി - 1/2 സ്പൂൺ എണ്ണ - 2 സ്പൂൺ കടുക് - 1 സ്പൂൺ ചുവന്ന

മോരിൽ ഇട്ടു വച്ചിട്ടുള്ള വാഴത്തണ്ടു തോരൻ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ? ഇങ്ങനെ തയാറാക്കുമ്പോൾ എന്താണ് മാറ്റം സംഭവിക്കുന്നത്.
ചേരുവകൾ
- വാഴപ്പിണ്ടി - 2 കപ്പ് ചെറുതായി അരിഞ്ഞത്
- തേങ്ങ - തേങ്ങ 4 സ്പൂൺ
- ജീരകം - 1/2 സ്പൂൺ
- പച്ചമുളക് - 2 എണ്ണം
- മഞ്ഞൾപ്പൊടി - 1/2 സ്പൂൺ
- എണ്ണ - 2 സ്പൂൺ
- കടുക് - 1 സ്പൂൺ
- ചുവന്ന മുളക് - 2 സ്പൂൺ
- കറിവേപ്പില - 1 തണ്ട്
- ഉപ്പ് - 1 സ്പൂൺ
- പച്ച മോര് - 2 ഗ്ലാസ്സ്
തയാറാക്കുന്ന വിധം
വാഴത്തണ്ട് നാര് കളഞ്ഞു ചെറുതായി അരിഞ്ഞു ഒരു പാത്രത്തിൽ ഇടുക. അതിലേക്കു പച്ചമോര് ഒഴിച്ച് കൊടുക്കുക. വാഴപ്പിണ്ടി മുങ്ങി കിടക്കുന്ന പോലെ വേണം ഇടേണ്ടത്. 10 മിനിറ്റ് ഇങ്ങനെ വയ്ക്കുക. ഈ സമയം മിക്സിയുടെ ജാറിൽ തേങ്ങ, ജീരകം, മഞ്ഞൾപ്പൊടി, പച്ചമുളക് ചതച്ചു എടുക്കുക. ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്കു ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു, ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു പൊട്ടിച്ചു അതിലേക്കു മോരിൽ നിന്നും വാഴപ്പിണ്ടി പിഴിഞ്ഞ് എടുത്തു ചട്ടിയിലേക്ക് ഇടുക. ഒപ്പം അരച്ചുവച്ചിട്ടുള്ള അരപ്പും ചേർത്തു കൊടുക്കാം. എല്ലാം ഇളക്കി യോജിപ്പിച്ചു ഉപ്പും ചേർത്തു കൊടുക്കാം. കുറച്ചു വെള്ളം ഒഴിച്ച് ഇതു നന്നായി വേവിച്ച് നല്ലൊരു തോരന്റെ പാകത്തിൽ കിട്ടുന്നതുവരെ ഇളക്കി യോജിപ്പിക്കുക. പച്ച മോരിൽ വാഴപ്പിണ്ടി ഇടുമ്പോൾ വാഴപ്പിണ്ടി നിറം മാറാതെ വെള്ള നിറത്തിൽ കിട്ടുകയും, അതിലെ കറ മുഴുവനും മാറി കിട്ടുകയും ചെയ്യും.
Content Summary : Vazhathandu thoran recipe by Asha.