തേങ്ങയും ഉള്ളിയും തക്കാളിയും ഇല്ലാതെ ടേസ്റ്റി കടല ചട്ണി
വളരെക്കുറച്ച് ചേരുവകൾ കൊണ്ട് രുചികരമായ ചട്ണി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. നിലക്കടലയും പൊട്ടു കടലയും ചേർത്താണ് ഈ ചട്ണി തയാറാക്കുന്നത്. ചേരുവകൾ നിലക്കടല -1/2 കപ്പ് പൊട്ടുകടല - 1/2 കപ്പ് കാശ്മീരി മുളക് -3 എണ്ണം ചുവന്ന മുളക് - 3 എണ്ണം വെളുത്തുള്ളി -2 അല്ലി പുളി - ഒരു നെല്ലിക്ക

വളരെക്കുറച്ച് ചേരുവകൾ കൊണ്ട് രുചികരമായ ചട്ണി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. നിലക്കടലയും പൊട്ടു കടലയും ചേർത്താണ് ഈ ചട്ണി തയാറാക്കുന്നത്.
ചേരുവകൾ
- നിലക്കടല -1/2 കപ്പ്
- പൊട്ടുകടല - 1/2 കപ്പ്
- കാശ്മീരി മുളക് -3 എണ്ണം
- ചുവന്ന മുളക് - 3 എണ്ണം
- വെളുത്തുള്ളി -2 അല്ലി
- പുളി - ഒരു നെല്ലിക്ക വലുപ്പത്തിൽ
- എണ്ണ -1 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
വറുത്തിടുവാൻ
- എണ്ണ -1 ടീസ്പൂൺ
- കടുക് -1/2 ടീസ്പൂൺ
- മുളക് പൊടി -1/4 ടീസ്പൂൺ
- ചുവന്ന മുളക് -1 എണ്ണം
- കറിവേപ്പില
തയാറാക്കുന്ന വിധം
ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് നിലക്കടല വറുത്തെടുക്കുക. നിലക്കടല വറത്തു വരുമ്പോൾ മുളകുകളും വെളുത്തുള്ളിയും ചേർത്തു വറക്കുക. ഒന്ന് വറുത്ത് വരുമ്പോൾ പൊട്ടുകടല കൂടി ചേർത്തു ചൂടാക്കുക. അതിലേക്കു പുളി കൂടി ചേർത്ത് ഒരു മിനിറ്റ് ഇളക്കുക. ചൂടാറുമ്പോൾ മിക്സിയിലേക്കിട്ട് ഉപ്പും ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് അരച്ചെടുക്കുക. കടുകും മുളകും കറിവേപ്പിലയും കുറച്ച് മുളകുപൊടിയും ചൂടാക്കി കറിയിലേക്കു ചേർക്കാം. രുചികരമായ നിലക്കടല ചട്നി റെഡി.
Content Summary : Coconut onion tomato chutney recipe by Prabha.