മുരിങ്ങയില തോരൻ, പോഷകഗുണങ്ങൾ ധാരാളം
മുരിങ്ങയില കൊണ്ടൊരുക്കാം ആരോഗ്യഗുണങ്ങൾ ധാരാളമുള്ള സൂപ്പർ ടേസ്റ്റി തോരൻ. ചേരുവകൾ മുരിങ്ങയില - 3 കപ്പ് ചെറിയ ഉള്ളി - 1/2 കപ്പ് തേങ്ങ - 1/4 കപ്പ് പുഴുങ്ങലരി - 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ - 3 ടീസ്പൂൺ കടുക് - 1/2 ടീസ്പൂൺ ചുവന്ന മുളക് - 3 എണ്ണം ഉഴുന്നു പരിപ്പ് - 2 ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി - 1/4

മുരിങ്ങയില കൊണ്ടൊരുക്കാം ആരോഗ്യഗുണങ്ങൾ ധാരാളമുള്ള സൂപ്പർ ടേസ്റ്റി തോരൻ.
ചേരുവകൾ
- മുരിങ്ങയില - 3 കപ്പ്
- ചെറിയ ഉള്ളി - 1/2 കപ്പ്
- തേങ്ങ - 1/4 കപ്പ്
- പുഴുങ്ങലരി - 3 ടേബിൾ സ്പൂൺ
- വെളിച്ചെണ്ണ - 3 ടീസ്പൂൺ
- കടുക് - 1/2 ടീസ്പൂൺ
- ചുവന്ന മുളക് - 3 എണ്ണം
- ഉഴുന്നു പരിപ്പ് - 2 ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- കറിവേപ്പില
തയാറാക്കുന്ന വിധം
- ചീനച്ചട്ടിയിൽ എണ്ണയൊഴിച്ചു കടുക് പൊട്ടിക്കുക.
- കടുകു പൊട്ടി വരുമ്പോൾ ഉഴുന്നു പരിപ്പും ചുവന്ന മുളകു പൊട്ടിച്ചതും കറിവേപ്പിലയും ചേർത്തു വറക്കുക.
- ഉള്ളി ചേർത്തു നന്നായി വഴറ്റുക. ഉള്ളി വഴറ്റു വരുമ്പോൾ മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കുക.
- മുരിങ്ങയിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി അടച്ചു വച്ചു വേവിക്കുക. വെള്ളം ചേർക്കേണ്ട ആവശ്യമില്ല. വെന്തു വരുമ്പോൾ തേങ്ങയും ചേർത്തു കൊടുക്കുക.
- ഒരു ഫ്രൈയിങ് പാനിൽ പുഴുങ്ങലരി ഇട്ട് എണ്ണ ചേർക്കാതെ വറക്കുക.
- ഈ വറത്തു വച്ച അരി കൂടി ഉപ്പേരിയിൽ ചേർത്തു കൊടുക്കുക. മുരിങ്ങയില ഉപ്പേരി റെഡി.
- മുരിങ്ങയില ഉപ്പേരിയിൽ ഈ വറുത്ത അരി കടിക്കുന്നത് ഒരു പ്രത്യേക ടേസ്റ്റ് ആണ്.
Content Summary : Muringa ila upperi nadan recipe by Prabha.