ഊണിനു കൂട്ടാൻ നെയ്മീൻ വറുത്തത്
ദശ കട്ടിയുള്ള മീൻ കഷ്ണത്തിൽ ഈ മസാലക്കൂട്ടുകൾ അരച്ചു ചേർത്തു എണ്ണയിൽ വറുത്തെടുത്തു നോക്കൂ, നല്ല സൂപ്പർ ടേസ്റ്റാണ്. കാന്താരിമുളക്, കുരുമുളക്, പെരുംജീരകം, നാരങ്ങാ നീര് എന്നിവ ചേരുന്ന മസാലക്കൂട്ടിൽ പൊതിഞ്ഞെടുക്കുന്ന മീൻ രുചിക്കു പകരം വയ്ക്കാനൊന്നുമില്ല. ചേരുവകൾ നെയ്മീൻ / ദശകട്ടിയുള്ള മീൻ ഇഞ്ചി -

ദശ കട്ടിയുള്ള മീൻ കഷ്ണത്തിൽ ഈ മസാലക്കൂട്ടുകൾ അരച്ചു ചേർത്തു എണ്ണയിൽ വറുത്തെടുത്തു നോക്കൂ, നല്ല സൂപ്പർ ടേസ്റ്റാണ്. കാന്താരിമുളക്, കുരുമുളക്, പെരുംജീരകം, നാരങ്ങാ നീര് എന്നിവ ചേരുന്ന മസാലക്കൂട്ടിൽ പൊതിഞ്ഞെടുക്കുന്ന മീൻ രുചിക്കു പകരം വയ്ക്കാനൊന്നുമില്ല.
ചേരുവകൾ
- നെയ്മീൻ / ദശകട്ടിയുള്ള മീൻ
- ഇഞ്ചി - ചെറിയ കഷ്ണം
- വെളുത്തുള്ളി - 5 അല്ലി
- കാന്താരി മുളക് /പച്ചമുളക് - 4-5 എണ്ണം
- കുരുമുളക് - 1 ടേബിൾസ്പൂൺ
- പെരുംജീരകം - 1ടീസ്പൂൺ
- കറിവേപ്പില
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- മുളകുപൊടി - 1 ടീസ്പൂൺ
- വിനാഗിരി / നാരങ്ങാനീര് - 1ടേബിൾസ്പൂൺ
- ഉപ്പ് - പാകത്തിന്
- വെളിച്ചെണ്ണ - വറുക്കാൻ
തയാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിൽ വെളിച്ചെണ്ണ ഒഴികെയുള്ള എല്ലാ ചേരുവകളും ചേർത്ത് അരച്ച് മീനിൽ പുരട്ടി ഒരു മണിക്കൂർ വയ്ക്കാം. ശേഷം വെളിച്ചെണ്ണയിൽ വറുത്തെടുക്കാം. പ്രത്യേക മസാലയിൽ വറുത്തെടുത്ത നല്ല രുചിയുള്ള നെയ്‌മീൻ ഫ്രൈ തയാർ.
Content Summary : Fish fry recipe by Jisha.