വളരെ എളുപ്പത്തിൽ, ബട്ടർ സ്കോച്ച് ടേസ്റ്റിൽ കിണ്ണത്തപ്പം
മിച്ചം വന്ന ചോറു ചേർത്തു തയാറാക്കാവുന്ന ടേസ്റ്റി കിണ്ണത്തപ്പം. പഞ്ചസാര ഉരുക്കി അതിലേക്കു ബട്ടർ ചേർത്തു നട്സ് കാരമലൈസ് ചെയ്തു ചേർക്കുന്നതു കൊണ്ടു നല്ലൊരു ഫ്ലേവറാണ് ഈ കിണ്ണത്തപ്പത്തിന്. കണ്ടാൽ ഹൽവ പോലെയാണ്, വായിലിട്ടാൽ അലിഞ്ഞു പോകുന്ന രുചിയും. മിച്ചം വന്ന ചോറ് ചേർത്തിട്ടുണ്ടെന്നു പറയുകയേ

മിച്ചം വന്ന ചോറു ചേർത്തു തയാറാക്കാവുന്ന ടേസ്റ്റി കിണ്ണത്തപ്പം. പഞ്ചസാര ഉരുക്കി അതിലേക്കു ബട്ടർ ചേർത്തു നട്സ് കാരമലൈസ് ചെയ്തു ചേർക്കുന്നതു കൊണ്ടു നല്ലൊരു ഫ്ലേവറാണ് ഈ കിണ്ണത്തപ്പത്തിന്. കണ്ടാൽ ഹൽവ പോലെയാണ്, വായിലിട്ടാൽ അലിഞ്ഞു പോകുന്ന രുചിയും. മിച്ചം വന്ന ചോറ് ചേർത്തിട്ടുണ്ടെന്നു പറയുകയേ ഇല്ല.
ചേരുവകൾ
- ചോറ് - 2 കപ്പ്
- ഏലയ്ക്കാപ്പൊടി - 1 ടീസ്പൂൺ
- ഉപ്പ് - ഒരു നുള്ള്
- വറുത്ത അരിപ്പൊടി - 4 ടേബിൾസ്പൂൺ
- ശർക്കര - 250 ഗ്രാം
- വെള്ളം - 2 കപ്പ്
- നെയ്യ് - 1 ടീസ്പൂൺ
- പഞ്ചസാര - 3 ടേബിൾസ്പൂൺ
- വെണ്ണ - 1 ടീസ്പൂൺ
- ഉണക്ക മുന്തിരി - 2 ടേബിൾസ്പൂൺ
- അണ്ടിപ്പരിപ്പ് - 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
• ശർക്കര 1/2 കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചു മാറ്റി വയ്ക്കുക.
• അരിപ്പൊടി കാൽ കപ്പ് വെള്ളത്തിൽ നന്നായി കലക്കിയെടുക്കുക.
• മിക്സിയുടെ ഒരു ജാറിലേക്കു ചോറ്, ഏലയ്ക്കാപ്പൊടി, ഉപ്പ്, 1/2 കപ്പ് വെള്ളം എന്നിവ ചേർത്തു നന്നായി അരച്ചെടുക്കുക.
• ചുവടു കട്ടിയുള്ള ഒരു ഫ്രൈയിങ് പാൻ വച്ച് അതിലേക്കു അരച്ചെടുത്ത മിശ്രിതവും ചൂടാറിയ ശർക്കര പാനിയും അരിപ്പൊടി കലക്കിയതും കൂടി ചേർത്തു നല്ല മയത്തിൽ ഇളക്കി യോജിപ്പിക്കുക.
•ശേഷം ഇത് അടുപ്പിൽ വച്ച് കൈ വിടാതെ ഇളക്കി കൊണ്ടിരിക്കണം. ചെറുതായി കുറുകുമ്പോൾ ഒരു ടീസ്പൂൺ നെയ്യ് ചേർക്കുക. തീ നന്നായി കുറച്ചു വയ്ക്കാം.
മറ്റൊരു പാനിൽ 3 ടേബിൾസ്പൂൺ പഞ്ചസാരയും ഒരു ടേബിൾസ്പൂൺ വെള്ളവും ചേർത്ത് ഉരുക്കാൻ വയ്ക്കുക. ചെറിയ ബ്രൗൺ കളർ ആകുമ്പോൾ ഒരു ടീസ്പൂൺ വെണ്ണ ചേർത്തു നന്നായി ഇളക്കുക. ഇതിലേക്കു രണ്ട് ടേബിൾസ്പൂൺ വീതം അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ഇട്ടു ചെറുതായി വറുത്തെടുക്കുക
കുറുകി വരുന്ന ചോറ് മിശ്രിതത്തിലേക്ക് ഇതും കൂടി ചേർത്തു നന്നായി ഇളക്കി കൊടുക്കുക. 5 മിനിറ്റ് കഴിയുമ്പോൾ നന്നായി കുറുകി വരും. ഒന്ന് കൂടി മൊരിഞ്ഞു പാത്രത്തിൽ നിന്ന് വിട്ടു വരുമ്പോൾ തീ ഓഫ് ചെയ്തു നെയ്മയം പുരട്ടിയ പാത്രത്തിലേക്ക് മാറ്റി ലെവൽ ചെയ്തു കൊടുക്കാം. തണുക്കുമ്പോൾ മുറിച്ചെടുത്തു വിളമ്പാം.
Content Summary : Tasty evening snack, Leftover rice kinnathappam recipe.