പൂ പോലെയിരിക്കുന്ന അട, വളരെ എളുപ്പത്തിൽ
സാധരണ ഇലയട പോലെയല്ല ഈ അട. വെളുത്ത നിറത്തിൽ തയാറാക്കി എടുക്കാം. വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാനും കഴിയും ഈ അട. തേങ്ങയും ശർക്കരയും ഏലയ്ക്കയും ചേർന്ന കൂട്ട് ഉള്ളിൽ നിറച്ചു ആവിയിൽ വേവിച്ച് എടുക്കുമ്പോൾ കിട്ടുന്ന സ്വാദ് പറഞ്ഞറിയിക്കാനാവില്ല, കഴിച്ചു തന്നെ അറിയണം. ചേരുവകൾ പച്ചരി -2 കപ്പ് തേങ്ങ

സാധരണ ഇലയട പോലെയല്ല ഈ അട. വെളുത്ത നിറത്തിൽ തയാറാക്കി എടുക്കാം. വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാനും കഴിയും ഈ അട. തേങ്ങയും ശർക്കരയും ഏലയ്ക്കയും ചേർന്ന കൂട്ട് ഉള്ളിൽ നിറച്ചു ആവിയിൽ വേവിച്ച് എടുക്കുമ്പോൾ കിട്ടുന്ന സ്വാദ് പറഞ്ഞറിയിക്കാനാവില്ല, കഴിച്ചു തന്നെ അറിയണം.
ചേരുവകൾ
- പച്ചരി -2 കപ്പ്
- തേങ്ങ ചിരകിയത് - 1 എണ്ണം
- പഞ്ചസാര -1/2 കപ്പ്
- ഏലയ്ക്ക പൊടിച്ചത് - 1/2 ടീസ്പൂൺ
- ഉപ്പ് -1 നുള്ള്
- വാഴയില
തയാറാക്കുന്ന വിധം
പച്ചരി 2 മണിക്കൂർ വെള്ളത്തിൽ ഇട്ടു കുതിർത്തെടുത്ത് ഒരു നുള്ള് ഉപ്പും ചേർത്തു തരിയില്ലാതെ അരച്ചെടുക്കുക.
തേങ്ങയും പഞ്ചസാരയും ഏലയ്ക്ക പൊടിച്ചതും കൈ കൊണ്ടു നന്നായി യോജിപ്പിച്ച് എടുക്കുക.
ഇല നന്നായി വാട്ടിയെടുത്ത ശേഷം ഇലയിലേക്കു മാവ് ഒഴിച്ചു കൊടുത്തു റൗണ്ട് ഷേപ്പിലാക്കുക. ഒരു ഭാഗത്ത് തേങ്ങയുടെ മിക്സ് ഇട്ടു കൊടുക്കണം. ഇല മടക്കി ആവിയിൽ വേവിച്ചെടുക്കാം. പൂ പോലെയുള്ള അട തയാർ.
Content Summary : Poo ada, breakfast recipe by Prabha.