മലയാളികളുടെ പ്രിയപ്പെട്ട പ്രാതൽ വിഭവമാണ് അപ്പം. പോഷകങ്ങളുടെ കലവറയായ റാഗി അഥവാ പഞ്ഞപ്പുൽ കൊണ്ടുള്ള അപ്പം കഴിച്ചിട്ടുണ്ടോ, ഇല്ലെങ്കിൽ ഇന്നുതന്നെ ഉണ്ടാക്കി നോക്കൂ തികച്ചും ആരോഗ്യപ്രദമായ രുചിക്കൂട്ട്. ചേരുവകൾ റാഗി - 1 കപ്പ് പച്ചരി - 1കപ്പ് ഉഴുന്നുപരിപ്പ് - 1 ടീസ്പൂൺ ചോറ് - 1കപ്പ് തേങ്ങ ചിരകിയത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളുടെ പ്രിയപ്പെട്ട പ്രാതൽ വിഭവമാണ് അപ്പം. പോഷകങ്ങളുടെ കലവറയായ റാഗി അഥവാ പഞ്ഞപ്പുൽ കൊണ്ടുള്ള അപ്പം കഴിച്ചിട്ടുണ്ടോ, ഇല്ലെങ്കിൽ ഇന്നുതന്നെ ഉണ്ടാക്കി നോക്കൂ തികച്ചും ആരോഗ്യപ്രദമായ രുചിക്കൂട്ട്.

ചേരുവകൾ

  • റാഗി - 1 കപ്പ്
  • പച്ചരി - 1കപ്പ്
  • ഉഴുന്നുപരിപ്പ് - 1 ടീസ്പൂൺ
  • ചോറ് - 1കപ്പ്
  • തേങ്ങ ചിരകിയത് - 1കപ്പ്
  • വെള്ളം – ആവശ്യത്തിന്
  • യീസ്റ്റ് - 1/4 ടീസ്പൂൺ
  • കുക്കിങ് സോഡ - 1/4 ടീസ്പൂൺ
  • ബേക്കിങ് സോഡ - 1 നുള്ള്
  • പഞ്ചസാര - 5 ടീസ്പൂൺ
  • ഉപ്പ് – പാകത്തിന്
ADVERTISEMENT

Read also : ക്ഷീണം മാറ്റാൻ അയൺ ധാരളമുള്ള റാഗി ബോൾസ്, ഏതു കറിക്കൊപ്പവും കഴിക്കാം

തയാറാക്കുന്ന വിധം

ADVERTISEMENT

അരിയും റാഗിയും ഉഴുന്നും ഒന്നിച്ചാക്കി വൃത്തിയായി കഴുകി ആവശ്യത്തിനു വെള്ളം ഒഴിച്ച് ആറു മണിക്കൂർ കുതിർത്തു വയ്ക്കുക.

കുതിർത്ത ശേഷം ചോറും തേങ്ങയും യീസ്റ്റും ചേർത്തു കുറച്ച് മാത്രം വെള്ളം ചേർത്തു നല്ല മയത്തിൽ അരച്ചെടുക്കുക. പാത്രത്തിലേക്കു മാറ്റി ഉപ്പും പഞ്ചസാരയും സോഡയും ബേക്കിങ് പൗഡറും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് 8 മണിക്കൂർ പുളിയ്ക്കാൻ വയ്ക്കുക.

ADVERTISEMENT

പുളിച്ച മാവ് നന്നായി ഇളക്കി യോജിപ്പിച്ച് അപ്പക്കാര ചൂടാക്കി ഒരു കയിൽ മാവ് ഒഴിച്ച് ചുറ്റിച്ചെടുത്ത് അടച്ചു വയ്ക്കുക. മൂന്ന് മിനിറ്റ് കഴിഞ്ഞ് വെന്ത അപ്പം മാറ്റി ബാക്കിയുള്ള മാവും ഇതുപോലെ ചെയ്യുക.

ചൂടോടെ സ്റ്റ്യൂ / ചിക്കൻ കറി / മുട്ടക്കറി കൂട്ടി കഴിക്കാം.

Content Summary : As millet is more fibrous than wheat and rice, it is an excellent food for diabetes patients. 

പാചകക്കൂട്ട് തയാറാക്കിയത് : ദീപ നായർ, ബെംഗളൂരു