നാടൻ ടേസ്റ്റിലൊരു കിടിലൻ ബീഫ് ഫ്രൈ
തേങ്ങാക്കൊത്തും പച്ചമുളകും പെരുംജീരകവും രുചിക്കുന്ന തനി നാടൻ ബീഫ് രുചി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. പ്രഷർ കുക്കറിലാണു ബീഫ് വേവിച്ച് എടുക്കുന്നത്. രുചിയൊട്ടും കുറയാതെ തയാറാക്കാം. ചേരുവകൾ ബീഫ് - അരക്കിലോ സവാള - 1 പച്ചമുളക് -2 ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ മുളകുപൊടി - 1

തേങ്ങാക്കൊത്തും പച്ചമുളകും പെരുംജീരകവും രുചിക്കുന്ന തനി നാടൻ ബീഫ് രുചി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. പ്രഷർ കുക്കറിലാണു ബീഫ് വേവിച്ച് എടുക്കുന്നത്. രുചിയൊട്ടും കുറയാതെ തയാറാക്കാം.
ചേരുവകൾ
- ബീഫ് - അരക്കിലോ
- സവാള - 1
- പച്ചമുളക് -2
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
- മുളകുപൊടി - 1 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ
- കുരുമുളകുപൊടി - 1 ടീസ്പൂൺ
- ഗരം മസാല - 1/2 ടീസ്പൂൺ
- തേങ്ങാക്കൊത്ത് - 2 ടേബിൾസ്പൂൺ
- കറിവേപ്പില - ആവശ്യത്തിന്
- വലിയജീരകം - 1 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- വെളിച്ചെണ്ണ - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ബീഫിലേക്കു മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്തു യോജിപ്പിച്ചു പ്രഷർ കുക്കറിൽ വേവിച്ചെടുക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ജീരകം, തേങ്ങാക്കൊത്ത് എന്നിവ ചേർത്തു മൂപ്പിക്കുക. ഇതിലേക്കു സവാള ചേർത്തു വഴറ്റുക. വേവിച്ച ബീഫ് ചേർത്തിളക്കുക. കുരുമുളകുപൊടി, ഗരം മസാല, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്തിളക്കി നന്നായി മൂപ്പിച്ചെടുത്തു കറിവേപ്പില ചേർത്തു ചൂടോടെ വിളമ്പാം.
Content Summary : Nadan beef fry recipe by Sameena.