കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ് റാഗി. ഗോതമ്പ് മാവ്, പ്ലെയിൻ വൈറ്റ് റൈസ് എന്നിവയേക്കാൾ പോഷകമൂല്യമുണ്ട്. ഏറ്റവും കൂടുതൽ കാൽസ്യം അടങ്ങിയിട്ടുള്ളതു ഫിംഗർ റാഗിയിലാണ് ഇത് എല്ലുകളുടെ ബലം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. പ്രമേഹ രോഗികൾക്കും തടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ് റാഗി. ഗോതമ്പ് മാവ്, പ്ലെയിൻ വൈറ്റ് റൈസ് എന്നിവയേക്കാൾ പോഷകമൂല്യമുണ്ട്. ഏറ്റവും കൂടുതൽ കാൽസ്യം അടങ്ങിയിട്ടുള്ളതു ഫിംഗർ റാഗിയിലാണ് ഇത് എല്ലുകളുടെ ബലം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. പ്രമേഹ രോഗികൾക്കും തടി കുറക്കേണ്ടവർക്കും റാഗി ഉത്തമം. വളരെ കുറച്ചു ചേരുവകൾ വച്ച് ഈ പലഹാരം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ചേരുവകൾ  

ADVERTISEMENT

•റാഗി  - 1 കപ്പ് 
•തേങ്ങ  - അര കപ്പ്
•ഉപ്പ്  - ഒരു നുള്ള് 
•നേന്ത്രപ്പഴം  - 1 
•നട്സ് - 1 ടേബിൾസ്പൂൺ 
•ഉണക്ക  മുന്തിരി - 1 ടേബിൾസ്പൂൺ 
•നെയ്യ് - 1 ടേബിൾസ്പൂൺ 
•ബേക്കിങ് സോഡ - രണ്ട് നുള്ള്  
•ശർക്കര - 300  ഗ്രാം
•വെള്ളം  - 1 കപ്പ് 

തയാറാക്കുന്ന വിധം

ADVERTISEMENT

•റാഗി രണ്ട് മണിക്കൂർ വെള്ളത്തിൽ  കുതിർത്തു വയ്ക്കുക.
•ശർക്കര ഒരു കപ്പ് വെള്ളം ഒഴിച്ച് അലിയിച്ചെടുത്തു അരിച്ചു മാറ്റി വയ്ക്കുക.
•ഒരു ഫ്രൈയിങ് പാനിൽ നെയ്യ്  ഒഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിയും നേന്ത്രപ്പഴം അരിഞ്ഞതും കൂടി ഇട്ട് വഴറ്റിയെടുക്കുക. ഇതിലേക്കു രണ്ടു ടേബിൾസ്പൂൺ ശർക്കര നീരു കൂടി ചേർത്തിളക്കി തീ ഓഫ് ആക്കുക.
•നേരത്തെ കുതിർത്തു വച്ച റാഗിയും അര കപ്പ് തേങ്ങയും മുക്കാൽ കപ്പ് ശർക്കര നീരും ചേർത്തു നന്നായി അരച്ചെടുക്കുക. ഇതിലേക്കു വഴറ്റി വച്ച പഴം മിശ്രിതവും ഒരു നുള്ള് ഉപ്പും രണ്ട് നുള്ള്  ബേക്കിങ് സോഡയും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
•ഒരു സ്റ്റീമർ  അടുപ്പിൽ വച്ച് എണ്ണമയം പുരട്ടിയ പാത്രത്തിൽ ഇത്  കുറേശ്ശേ ഒഴിച്ച് 25 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം.

Content Summary : You could boost immunity if you include millet for at least a meal every day.