ബാദുഷ അല്ലെങ്കിൽ ബാലുഷാഹി, രുചികരമായ മധുര പലഹാരം
ബാദുഷ അല്ലെങ്കിൽ ബാലുഷാഹി ഒരു രുചികരമായ വടക്കേ ഇന്ത്യൻ മധുരമാണ്. ദീപാവലി പോലുള്ള ഉത്സവങ്ങൾ അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേക അവസരത്തിൽ ബാദുഷ ഉണ്ടാക്കാം. ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിച്ചാൽ, കടയിൽ നിന്ന് ലഭിക്കുന്നതു പോലെയുള്ള ബാദുഷ നമുക്ക് വീട്ടിലുണ്ടാക്കിയെടുക്കാം. ചേരുവകൾ മൈദ - 2 കപ്പ് ബേക്കിങ്

ബാദുഷ അല്ലെങ്കിൽ ബാലുഷാഹി ഒരു രുചികരമായ വടക്കേ ഇന്ത്യൻ മധുരമാണ്. ദീപാവലി പോലുള്ള ഉത്സവങ്ങൾ അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേക അവസരത്തിൽ ബാദുഷ ഉണ്ടാക്കാം. ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിച്ചാൽ, കടയിൽ നിന്ന് ലഭിക്കുന്നതു പോലെയുള്ള ബാദുഷ നമുക്ക് വീട്ടിലുണ്ടാക്കിയെടുക്കാം.
ചേരുവകൾ
- മൈദ - 2 കപ്പ്
- ബേക്കിങ് സോഡാ - ¾ ടീസ്പൂൺ
- ഉപ്പ് - ¼ ടീസ്പൂൺ
- നെയ്യ് - 4 ടേബിൾസ്പൂൺ
- പഞ്ചസാര - 1 ടേബിൾസ്പൂൺ
- തൈര് - 4 ടേബിൾസ്പൂൺ
- പാൽ - 4-5 ടേബിൾസ്പൂൺ
- ഓയിൽ - വറുക്കുന്നതിനു ആവശ്യമായത്
- നട്സ് - അലങ്കരിക്കുന്നതിന്
പഞ്ചസാര ലായനി തയാറാക്കാൻ ആവശ്യമായ ചേരുവകൾ:
- പഞ്ചസാര - 1 കപ്പ്
- വെള്ളം - ½ കപ്പ്
- ഏലക്കായ - 2 എണ്ണം
- നാരങ്ങാനീര് - ½ ടീസ്പൂൺ
തയാറാക്കുന്ന വിധം:
- ആദ്യം ഒരു പാത്രത്തിൽ രണ്ട് കപ്പ് മൈദ ഇട്ടുകൊടുക്കാം.
- ¾ ടീസ്പൂൺ ബേക്കിങ് സോഡയും കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് ഇളക്കുക.
- ഇനി നടുക്ക് ഒരു കുഴി ഉണ്ടാക്കി 4 ടേബിൾസ്പൂൺ നെയ്യ് ഒഴിക്കുക.
- ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്തു നന്നായി ഇളക്കുക.
- ഇതിലേക്ക് 4 ടേബിൾസ്പൂൺ തൈരു ചേർത്ത് ഇളക്കി കൊടുക്കാം.
- ഇനി എല്ലാം കൂടി ഒരുമിച്ചു തിരുമ്മി എടുക്കാം, ശേഷം, ക്രമേണ പാൽ ചേർത്തു യോജിപ്പിക്കാം.
- നാല് മുതൽ അഞ്ച് ടേബിൾസ്പൂൺ പാൽ വരെ ഇതിലേക്കു ചേർക്കാം.
- മാവ് വളരെ അയഞ്ഞതായിരിക്കരുത്, ചപ്പാത്തി മാവ് പോലെ മൃദുവായിരിക്കരുത്. മാവ് അധികം കുഴയ്ക്കാനും പാടില്ല
- ഇനി മാവ് നനഞ്ഞ തുണി കൊണ്ട് മൂടി 20 മിനിറ്റ് വയ്ക്കാം.
- ഈ സമയം കൊണ്ട് പഞ്ചസാര സിറപ്പ് ഉണ്ടാക്കാം. ഒരു ഫ്രൈയിങ് പാനിൽ ഒരു കപ്പ് പഞ്ചസാര ഇടുക.
- ഇതിലേക്ക് അര കപ്പ് വെള്ളം ഒഴിച്ച് പഞ്ചസാര ഇടത്തരം തീയിൽ ഉരുക്കുക. ഒരു നൂൽ പരുവത്തിന്റെ തൊട്ടുമുമ്പുള്ള പാകമാണ് പഞ്ചസാര ലായനിക്കു വേണ്ടത്. പഞ്ചസാര ഉരുകി തിളച്ചുകഴിഞ്ഞാൽ തീ കുറച്ചു 2 മിനിറ്റ് കൂടി തിളപ്പിക്കുക.
- ഇനി തീ ഓഫ് ചെയ്ത് രണ്ട് ഏലക്കായും അര ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് ഇളക്കുക. 20 മിനിറ്റ് കഴിഞ്ഞാൽ മാവ് എടുത്ത് ചെറിയ ഉരുളകളായി ഉരുട്ടാം. കൈപ്പത്തി കൊണ്ട് ചെറുതായി അമർത്തിയശേഷം നടുക്ക് വിരൽ കൊണ്ട് ഒന്ന് കുഴിച്ചു കൊടുക്കാം. ഇനി ഇത് വറുത്തെടുക്കാനായി കുറഞ്ഞ തീയിൽ എണ്ണ ചൂടാക്കുക
- ഇനി ഓരോന്നായി ചൂടായ എണ്ണയിൽ ഇടുക. ഇട്ടശേഷം പെട്ടെന്ന് തന്നെ ഒന്ന് ഇളക്കിയിട്ടുകൊടുക്കണം, ഇത് പെട്ടെന്ന് എണ്ണയുടെ മുകളിലേക്ക് ഉയരുകയില്ല, ഇളക്കിയില്ലെങ്കിൽ ചട്ടിയിൽ പറ്റിയിരിക്കുന്ന ഭാഗം പെട്ടെന്ന് നിറം മാറും
- ഇടയ്ക്കിടയ്ക്ക് തിരിച്ചും മറിച്ചുമിട്ട് ബ്രൗൺ നിറമാകുന്നതു വരെ വറുത്തെടുക്കാം.
- എണ്ണയിൽ നിന്ന് കോരാൻ നേരം, തീ മീഡിയത്തിലേക്ക് ഇടുക, അപ്പോൾ ഇത് കൂടുതൽ എണ്ണ കുടിക്കില്ല
- അടുത്തത് വറുക്കുന്നതിനു മുൻപ്, തീ കുറച്ച് ചൂട് നിലനിർത്തുക.
- വറുത്തെടുത്തവ പഞ്ചസാര സിറപ്പിൽ ഇട്ടു കൊടുക്കാം, ഇടുന്ന സമയം സിറപ്പിന് അൽപം ചൂടുണ്ടായിരിക്കണം
- 5 മിനിറ്റിനു ശേഷം ഓരോന്നും തിരിച്ചിട്ട് കൊടുക്കാം, വീണ്ടും 5 മിനിറ്റ് കൂടി സിറപ്പിൽ തന്നെ ഇട്ടു വയ്ക്കാം.
- ഇനി ഒരു പ്ലേറ്റിലേക്കു മാറ്റാം. ഇഷ്ടമുള്ള നട്സ് വച്ച് മുകളിൽ അലങ്കരിക്കാം.
Content Summary : Perfect balushahi recipe by Nimmy.