ഏത്തപ്പഴം ഉള്ളിൽ നിറച്ചൊരു സ്വീറ്റ് ബ്രഡ് റോൾ
നെയ്യിൽ വഴറ്റി എടുത്ത ഏത്തപ്പഴം ബ്രഡിൽ നിരത്തി റോൾ ആക്കി എടുക്കുന്ന സൂപ്പർ സ്നാക്ക്. പലഹാരമായും ലഞ്ച് ബോക്സിലും തിളങ്ങുന്ന രുചിക്കൂട്ട്. ചേരുവകൾ ഏത്തപ്പഴം - 2 ഇടത്തരം വലുപ്പം ചെറുതായി അരിഞ്ഞത് നെയ്യ് - 1/2 ടീസ്പൂൺ കശുവണ്ടിപ്പരിപ്പ് - 4-5 അരിഞ്ഞത് ഉണങ്ങിയ മുന്തിരി - 1 ടീസ്പൂൺ നാളികേരം - 3

നെയ്യിൽ വഴറ്റി എടുത്ത ഏത്തപ്പഴം ബ്രഡിൽ നിരത്തി റോൾ ആക്കി എടുക്കുന്ന സൂപ്പർ സ്നാക്ക്. പലഹാരമായും ലഞ്ച് ബോക്സിലും തിളങ്ങുന്ന രുചിക്കൂട്ട്.
ചേരുവകൾ
- ഏത്തപ്പഴം - 2 ഇടത്തരം വലുപ്പം ചെറുതായി അരിഞ്ഞത്
- നെയ്യ് - 1/2 ടീസ്പൂൺ
- കശുവണ്ടിപ്പരിപ്പ് - 4-5 അരിഞ്ഞത്
- ഉണങ്ങിയ മുന്തിരി - 1 ടീസ്പൂൺ
- നാളികേരം - 3 ടേബിൾസ്പൂൺ
- ഏലയ്ക്ക - 2 എണ്ണം
- പഞ്ചസാര - 1 ടേബിൾസ്പൂൺ + 1 ടേബിൾസ്പൂൺ
- ബ്രഡ് - 8 കഷ്ണം
- മുട്ട - 2
- പാൽ - 1/4 കപ്പ്
- വാനില എക്സ്ട്രാക്റ്റ് - 1/4 ടീസ്പൂൺ
- വെണ്ണ / എണ്ണ - ടോസ്റ്റ് ചെയ്തെടുക്കാൻ
തയാറാക്കുന്ന വിധം
- ഒരു ഫ്രൈയിങ് പാൻ ചൂടാക്കി നെയ്യ് ചേർക്കുക. ചൂടുള്ള നെയ്യിലേക്കു കശുവണ്ടി കഷ്ണങ്ങളും ഉണക്കമുന്തിരിയും ചേർക്കുക.
- ഉണങ്ങിയ മുന്തിരി പൊങ്ങിക്കഴിഞ്ഞാൽ, അരിഞ്ഞ ഏത്തപ്പഴം ചേർത്തു നന്നായി വേവുന്നതു വരെ വഴറ്റുക.
- ഇനി 1 ടീസ്പൂൺ പഞ്ചസാര, തേങ്ങ, ഏലയ്ക്കാപ്പൊടി എന്നിവ ചേർക്കുക.
- എല്ലാം ചേരുന്നതുവരെ നന്നായി യോജിപ്പിക്കുക.
- തീ ഓഫ് ചെയ്തു മാറ്റിവയ്ക്കുക, തണുക്കാൻ അനുവദിക്കുക.
- ഒരു കഷ്ണം ബ്രഡ് എടുത്ത് ഒരു ചപ്പാത്തി കോൽ ഉപയോഗിച്ചു പരത്തി എടുക്കുക.
- ഒരു ടേബിൾ സ്പൂൺ എത്തപ്പഴം മിശ്രിതം ബ്രഡിൽ വയ്ക്കുക, രണ്ട് വശത്തു നിന്നു മടക്കിവയ്ക്കുക.
- ഏത്തപ്പഴം മിശ്രിതം തീരുന്നതുവരെ എല്ലാ ബ്രഡ് കഷ്ണങ്ങൾക്കും ഇത് ചെയ്യുക.
- മുട്ട, പാൽ, 1 ടീസ്പൂൺ പഞ്ചസാര, വാനില എസൻസ് എന്നിവ കലർത്തുക. (ഒരു മിക്സിയിൽ കലർത്തുക)
- ഈ മുട്ട മിശ്രിതത്തിൽ സ്റ്റഫ് ചെയ്ത ബ്രഡ് കഷ്ണങ്ങൾ മുക്കി എണ്ണ അല്ലെങ്കിൽ വെണ്ണ ഉപയോഗിച്ച് ടോസ്റ്റ് ചെയ്യുക.
- രുചികരമായ ബനാന ബ്രെഡ് റോൾ തയ്യാറാണ്.
Content Summary : Banana bread roll recipe by Nidisha.