മുളപ്പിച്ച ചെറുപയർ സാമ്പാർ, ഗുണവും രുചിയും ധാരാളം
പരിപ്പ് ചേർക്കാതെ ഉണ്ടാക്കാവുന്ന സാമ്പാർ. നൂൽപ്പുട്ടിനും പുട്ടിനും ചോറിനും ഇരട്ടി രുചി. ചേരുവകൾ മുളപ്പിച്ച ചെറുപയർ - 200 ഗ്രാം തക്കാളി - 1 സവാള - 1 പുളി - ചെറുനാരങ്ങയുടെ വലിപ്പം വെള്ളം - 3-4 ഗ്ലാസ് മഞ്ഞൾപ്പൊടി - 1/2 സ്പൂൺ സാമ്പാർ പൊടി - 1- 2 സ്പൂൺ തേങ്ങ ചിരകിയത് - 1/2 ബൗൾ ഉപ്പ് - 1

പരിപ്പ് ചേർക്കാതെ ഉണ്ടാക്കാവുന്ന സാമ്പാർ. നൂൽപ്പുട്ടിനും പുട്ടിനും ചോറിനും ഇരട്ടി രുചി.
ചേരുവകൾ
- മുളപ്പിച്ച ചെറുപയർ - 200 ഗ്രാം
- തക്കാളി - 1
- സവാള - 1
- പുളി - ചെറുനാരങ്ങയുടെ വലിപ്പം
- വെള്ളം - 3-4 ഗ്ലാസ്
- മഞ്ഞൾപ്പൊടി - 1/2 സ്പൂൺ
- സാമ്പാർ പൊടി - 1- 2 സ്പൂൺ
- തേങ്ങ ചിരകിയത് - 1/2 ബൗൾ
- ഉപ്പ് - 1 സ്പൂൺ
- വെളിച്ചെണ്ണ - 2 സ്പൂൺ
- കടുക് - 1/2 ടേബിൾ സ്പൂൺ
- വറ്റൽ മുളക് - 2 എണ്ണം
- കറിവേപ്പില -1 തണ്ട്
തയാറാക്കുന്ന വിധം
പ്രഷർ കുക്കറിൽ മുളപ്പിച്ച ചെറുപയർ, ചെറുതായി മുറിച്ച തക്കാളി, സവാള, പുളിവെള്ളം, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് 5-6 വിസിൽ വരുന്നതുവരെ വേവിക്കുക. മിക്സിയുടെ ജാറിൽ തേങ്ങ നന്നായി അരച്ചെടുക്കുക. ഇനി കുക്കർ തുറന്ന് അരച്ചുവച്ച തേങ്ങ ചേർക്കാം. നന്നായി ഇളക്കി യോജിപ്പിച്ച് തിളച്ചാൽ വാങ്ങി വയ്ക്കാം. ഇനിയൊരു ചെറിയ ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ചു കടുക്, കറിവേപ്പില, മുളക് എന്നിവ ചേർത്തു പൊട്ടിക്കഴിഞ്ഞാൽ അതിലേക്കു സാമ്പാർ പൊടി ചേർത്ത് ഒന്നു മൂപ്പിച്ചെടുക്കുക. ഇനി വറവ് വേവിച്ചു വച്ച ചെറുപയറിലേക്കു ചേർക്കാം. നന്നായി ഇളക്കി യോജിപ്പിച്ച് നൂൽപുട്ടിനും ചെറുപയറിനും ചോറിനും കൂടെ വിളമ്പാവുന്നതാണ്.
Content Summary : Sprouted green gram sambar recipe by Midhila.