കലത്തപ്പം പോലൊരു വിഭവം, അധികം മധുരം ഇല്ലാതെയാണ് തയാറാക്കുന്നത്. യാത്രകളിൽ പലഹാരമായി കൂടെ കരുതാം. ചേരുവകൾ പച്ചരി - 1 കപ്പ് ശർക്കര - 2 & 1/2 ക്യൂബ്സ് അല്ലെങ്കിൽ 250 ഗ്രാം വെള്ളം - 1 1/4 കപ്പ് ഏലയ്ക്ക - 1 ജീരകം - 1/4 ടീസ്പൂൺ ഉപ്പ് - 1/8 ടീസ്പൂണ് ബേക്കിങ് സോഡ - 1/4 ടീസ്പൂൺ സവാള - 1 ചെറുത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലത്തപ്പം പോലൊരു വിഭവം, അധികം മധുരം ഇല്ലാതെയാണ് തയാറാക്കുന്നത്. യാത്രകളിൽ പലഹാരമായി കൂടെ കരുതാം.

ചേരുവകൾ

  • പച്ചരി - 1 കപ്പ്
  • ശർക്കര - 2 & 1/2 ക്യൂബ്സ് അല്ലെങ്കിൽ 250 ഗ്രാം
  • വെള്ളം - 1 1/4 കപ്പ്
  • ഏലയ്ക്ക - 1
  • ജീരകം - 1/4 ടീസ്പൂൺ
  • ഉപ്പ് - 1/8 ടീസ്പൂണ്
  • ബേക്കിങ് സോഡ - 1/4 ടീസ്പൂൺ
  • സവാള - 1 ചെറുത് നീളത്തിൽ അരിഞ്ഞത്, അല്ലെങ്കിൽ 5 മുതൽ 6 വരെ ചെറിയ  ഉള്ളി അരിഞ്ഞത് 
  • തേങ്ങാക്കൊത്ത്  - 2 ടേബിൾസ്പൂൺ
  • വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ 
  • നെയ്യ് - 1 ടീസ്പൂണ്

    ആവിയിൽ പുഴുങ്ങിയെടുക്കാം, ഒന്നാന്തരം രുചിയുള്ള നാടൻ പലഹാരം...
ADVERTISEMENT

തയാറാക്കുന്ന വിധം

  • പച്ചരി കഴുകി കുറഞ്ഞത് 2 മണിക്കൂറെങ്കിലും കുതിർത്തു വയ്ക്കുക.
  • സവാളയും തേങ്ങാ കഷണങ്ങളും വെവ്വേറെ വറത്ത് എടുക്കുക.
  • ശർക്കര 1/2 കപ്പ് വെള്ളത്തിൽ ഉരുക്കുക. അത് ഉരുകിക്കഴിഞ്ഞാൽ തീ കുറയ്ക്കുക.
  • ഒരു മിക്സർ ജാറിലേക്ക് അരി, ഏലയ്ക്ക, ജീരകം, അര കപ്പ് വെള്ളം എന്നിവ ചേർക്കുക.
  • ഇത് നന്നായി അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് ഒഴിക്കുക. മിക്സിയുടെ ജാറിലേക്കു 1/4 കപ്പ് വെള്ളം ചേർത്ത് അടിച്ചു എടുക്കുക. ഇത് മാവുള്ള പാത്രത്തിലേക്ക് ഒഴിക്കുക. നന്നായി യോജിപ്പിക്കുക.
  • അരിച്ചെടുത്ത ചൂടുള്ള ശർക്കര സിറപ്പ് മാവിൽ ഒഴിച്ച് ഉടനടി കലർത്തുക.
  • വറുത്ത ഉള്ളിയും തേങ്ങാ കഷണങ്ങളും മാവിൽ ചേർത്തു നന്നായി ഇളക്കുക.
  • ഉപ്പും ബേക്കിങ് പൗഡറും ചേർത്ത് എല്ലാം നന്നായി ചേരുന്നതുവരെ ഇളക്കുക.
  • ഒരു ഇരുമ്പ് അപ്പചട്ടി ചൂടാക്കി 1 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എല്ലാ ഭാഗത്തും എണ്ണ തടവുക.
  • തീ നല്ല ചൂടിൽ  വയ്ക്കുക. ചൂടായ ചട്ടിയിൽ ഒരു തവി നിറയെ മാവ് ഒഴിച്ച് തീ കുറയ്ക്കുക,  മൂടി വച്ച് 4 മിനിറ്റ് വേവിക്കുക, അടപ്പ് തുറന്നു  തിരിച്ചിടുക. വീണ്ടും 30 സെക്കൻഡ് വേവിക്കുക. രണ്ടു വശവും നല്ലതുപോലെ മൊരിഞ്ഞു വന്നിട്ടുണ്ടാകും. ഇനി ചട്ടിയിൽ നിന്നും മാറ്റാം. സ്വാദിഷ്ടമായ അപ്പം തയ്യാർ.
  • നോൺസ്റ്റിക്ക്  പാത്രത്തിലും അപ്പം തയ്യാറാക്കാം.

Content Summary : Cheenachatti appam by Nidhi.