എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന നല്ലൊരു പലഹാരമാണ് മംഗളൂരു ബൺ. പഴവും മൈദയും ചേർത്തു തയാറാക്കുന്ന ഈ പലഹാരം പഴം പൂരി എന്നും അറിയപ്പെടുന്നു. പ്രഭാതഭക്ഷണമായും ചായയുടെ കൂടെ കഴിക്കാനും നല്ലതാണ്. ചേരുവകൾ മൈദ - രണ്ടു കപ്പ് റോബസ്റ്റ പഴം - 1 തൈര് - കാൽ കപ്പ് പഞ്ചസാര - കാൽ കപ്പ് ബേക്കിങ് സോഡ - കാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന നല്ലൊരു പലഹാരമാണ് മംഗളൂരു ബൺ. പഴവും മൈദയും ചേർത്തു തയാറാക്കുന്ന ഈ പലഹാരം പഴം പൂരി എന്നും അറിയപ്പെടുന്നു. പ്രഭാതഭക്ഷണമായും ചായയുടെ കൂടെ കഴിക്കാനും നല്ലതാണ്.

ചേരുവകൾ

  • മൈദ - രണ്ടു കപ്പ്
  • റോബസ്റ്റ പഴം - 1
  • തൈര് - കാൽ കപ്പ്
  • പഞ്ചസാര - കാൽ കപ്പ്
  • ബേക്കിങ് സോഡ - കാൽ ടീസ്പൂൺ
  • ഉപ്പ് - കാൽ ടീസ്പൂൺ
  • ജീരകം - അര ടീസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

  • കഷണങ്ങളാക്കിയ പഴം മിക്സിയിൽ വെള്ളം ചേർക്കാതെ അടിച്ചെടുക്കുക.
  • ഇതിലേക്കു തൈര്, പഞ്ചസാര, ബേക്കിങ് സോഡ, ഉപ്പ് ഇവ ചേർത്തു വീണ്ടും ഒന്നുകൂടി അടിക്കുക. 
  • ഒരു പാത്രത്തിലേക്കു മാറ്റിയതിനുശേഷം അര ടീസ്പൂൺ ജീരകം ചേർത്തു യോജിപ്പിക്കുക.
  • മൈദ കുറേശ്ശെ ചേർത്തു ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക. വെള്ളം ഒട്ടും ചേർക്കേണ്ട ആവശ്യമില്ല.
  • തയ്യാറാക്കിയ മാവ് രണ്ടുമണിക്കൂർ മാറ്റിവയ്ക്കുക. 
  • ഇതിൽ നിന്നും ചെറിയ ഉരുളകൾ എടുത്തു പൂരി പോലെ പരത്തി എടുക്കുക. 
  • ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി പൂരി വറുക്കുന്നത് പോലെ വറുത്തെടുത്താൽ മാഗ്ലൂർ ബൺ തയ്യാറായി.

Content Summary : Mangalore bun recipe by Ganga.