വെള്ള കടല ഇനി ഇതുപോലെ ഒന്നു കറി വച്ച് നോക്കൂ...
പ്രഭാത ഭക്ഷണത്തിനൊപ്പം സ്വാദോടെ തയാറാക്കാവുന്ന ഒരു കടലക്കറി രുചിക്കൂട്ട് ഇതാ... ചേരുവകൾ വെള്ളക്കടല - അരക്കപ്പ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1ടേബിൾസ്പൂൺ സവാള - 2 തക്കാളി - 1 പച്ചമുളക് - 4 തേങ്ങാപ്പാൽ - 1 കപ്പ് പട്ട, ഗ്രാമ്പു, ഏലയ്ക്ക - ഓരോന്നു വീതം വഴനയില - 1 മല്ലിപ്പൊടി - 1

പ്രഭാത ഭക്ഷണത്തിനൊപ്പം സ്വാദോടെ തയാറാക്കാവുന്ന ഒരു കടലക്കറി രുചിക്കൂട്ട് ഇതാ...
ചേരുവകൾ
- വെള്ളക്കടല - അരക്കപ്പ്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1ടേബിൾസ്പൂൺ
- സവാള - 2
- തക്കാളി - 1
- പച്ചമുളക് - 4
- തേങ്ങാപ്പാൽ - 1 കപ്പ്
- പട്ട, ഗ്രാമ്പു, ഏലയ്ക്ക - ഓരോന്നു വീതം
- വഴനയില - 1
- മല്ലിപ്പൊടി - 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- ഗരം മസാല - 1/2 ടീസ്പൂൺ
- കുരുമുളകുപൊടി - 1/2 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- കറിവേപ്പില
- മല്ലിയില
- വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
കടല 4 മണിക്കൂർ വെള്ളത്തിലിട്ടു കുതിർത്തു പ്രഷർ കുക്കറിൽ ഇട്ടു വേവിച്ചെടുക്കുക. ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ചു പട്ട, ഗ്രാമ്പു, ഏലയ്ക്ക, വഴനയില, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്തു മൂപ്പിക്കുക. ഇതിലേക്കു സവാള, തക്കാളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്തു വഴറ്റുക. മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരം മസാല, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്തിളക്കുക. ശേഷം വേവിച്ച കടല ചേർത്തു മൂടിവച്ചു വേവിക്കുക. കുറുകി വരുമ്പോൾ തേങ്ങാപ്പാൽ ചേർത്തിളക്കുക. മല്ലിയില ചേർത്തിളക്കി ചൂടോടെ വിളമ്പാം.
Content Summary : Kabuli chana- vella kadala curry recipe.