തവ ഇഡ്ഡലി, ഹൈദരാബാദ് സ്പെഷൽ രുചിയിൽ
ഹൈദരാബാദ് സ്പെഷൽ സ്പോട്ട് ഇഡ്ഡലി അഥവാ തവ ഇഡ്ഡലി തയ്യാറാക്കി നോക്കൂ, സൂപ്പർ ടേസ്റ്റാണ്. ചേരുവകൾ ഇഡ്ഡലി മാവ് - ആവശ്യത്തിന് സവാള പൊടിയായി അരിഞ്ഞത് - ആവശ്യത്തിന് തക്കാളി ചെറുതാക്കി അരിഞ്ഞത് - ആവശ്യത്തിന് ഇഞ്ചി – ചെറുതാക്കി അരിഞ്ഞത് - ചെറിയ കഷ്ണം പച്ചമുളക് അരിഞ്ഞത് - 2 എണ്ണം മല്ലിയില, ബട്ടർ, നെയ്യ്

ഹൈദരാബാദ് സ്പെഷൽ സ്പോട്ട് ഇഡ്ഡലി അഥവാ തവ ഇഡ്ഡലി തയ്യാറാക്കി നോക്കൂ, സൂപ്പർ ടേസ്റ്റാണ്.
ചേരുവകൾ
- ഇഡ്ഡലി മാവ് - ആവശ്യത്തിന്
- സവാള പൊടിയായി അരിഞ്ഞത് - ആവശ്യത്തിന്
- തക്കാളി ചെറുതാക്കി അരിഞ്ഞത് - ആവശ്യത്തിന്
- ഇഞ്ചി – ചെറുതാക്കി അരിഞ്ഞത് - ചെറിയ കഷ്ണം
- പച്ചമുളക് അരിഞ്ഞത് - 2 എണ്ണം
- മല്ലിയില, ബട്ടർ, നെയ്യ് – ആവശ്യത്തിന്
- മുളകുപൊടി - ഇഡ്ഡലിയുടെ എണ്ണത്തിന് അനുസരിച്ച്
- ഇഡ്ഡലി /ദോശപ്പൊടി
തയാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാൻ അല്ലെങ്കിൽ തവയിൽ സവാള, തക്കാളി, ഇഞ്ചി – പച്ചമുളക് അരിഞ്ഞത് നടുവിലായ് ഇട്ട് അതിലേക്കു കുറച്ചു ബട്ടർ, നെയ്യ്, ഒരു നുള്ള് ഉപ്പ്, ഒരു നുള്ള് മുളകുപൊടി, 1 ടീസ്പൂൺ ദോശപ്പൊടി, ഇഡ്ഡലിപ്പൊടി എന്നിവ ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് അടച്ചു വച്ചു ഒരു മിനിറ്റ് വേവിക്കുക. സവാള, തക്കാളി എന്നിവ നന്നായി വെന്തുവന്നാൽ അതിനു മുകളിൽ ഒരു തവി ഇഡ്ഡലി മാവ് ഒഴിക്കുക.
അതിനു മുകളിൽ ഒരു നുള്ളു മുളകുപൊടി, ദോശ /ഇഡ്ഡലിപ്പൊടി എന്നിവ തൂവി കൊടുത്തു മല്ലിയില അരിഞ്ഞതും ഒരു ടീസ്പൂൺ ബട്ടർ അല്ലെങ്കിൽ നെയ്യ് ചേർത്ത് അടച്ചു വച്ചു താഴ്ന്ന തീയിൽ വേവിക്കുക. മുകൾ ഭാഗം നന്നായി വേവ് ആയാൽ മറച്ചിട്ട് വേവിക്കുക. നല്ല നാളികേര ചട്ണിയുടെ കൂടെ കഴിക്കാൻ കിടു കോമ്പിനേഷൻ.
Content Summary : Hyderabad special crispy tawa idli.