പ്രഷർ കുക്കറിൽ രുചിയൂറും കടലക്കറി, സമയം ലാഭിക്കാം...
അടിപൊളി ടേസ്റ്റിലൊരുക്കാം സൂപ്പർ കടലക്കറി, പ്രഭാത ഭക്ഷണത്തിനുള്ള വിഭവങ്ങൾക്കൊപ്പം കൂട്ടാം. ചേരുവകൾ കടല കുതിർത്തത് - 1 കപ്പ് ഇഞ്ചി - 2 ടീസ്പൂൺ വെളുത്തുള്ളി - 5 എണ്ണം തക്കാളി - 1 കപ്പ് അണ്ടിപരിപ്പ് - 8 എണ്ണം തേങ്ങ - 3 ടേബിൾ സ്പൂൺ പെരുംജീരകം - 1/2 ടീസ്പൂൺ ജീരകം - 1/2 ടീസ്പൂൺ കുരുമുളക് -

അടിപൊളി ടേസ്റ്റിലൊരുക്കാം സൂപ്പർ കടലക്കറി, പ്രഭാത ഭക്ഷണത്തിനുള്ള വിഭവങ്ങൾക്കൊപ്പം കൂട്ടാം.
ചേരുവകൾ
- കടല കുതിർത്തത് - 1 കപ്പ്
- ഇഞ്ചി - 2 ടീസ്പൂൺ
- വെളുത്തുള്ളി - 5 എണ്ണം
- തക്കാളി - 1 കപ്പ്
- അണ്ടിപരിപ്പ് - 8 എണ്ണം
- തേങ്ങ - 3 ടേബിൾ സ്പൂൺ
- പെരുംജീരകം - 1/2 ടീസ്പൂൺ
- ജീരകം - 1/2 ടീസ്പൂൺ
- കുരുമുളക് - 1/2 ടീസ്പൂൺ
- എണ്ണ - 2 ടേബിൾ സ്പൂൺ
- കറുവ പട്ട - 2 കഷ്ണം
- വഴനയില - 2 എണ്ണം
- ഏലക്ക - 2 എണ്ണം
- ഗ്രാമ്പു - 3 എണ്ണം
- ഉള്ളി - 1 കപ്പ്
- പച്ചമുളക് - 3 എണ്ണം
- മല്ലിയില - 1/4 കപ്പ്
- മഞ്ഞൾപൊടി - 1/4 ടീസ്പൂൺ
- മുളകുപൊടി - 1 ടീസ്പൂൺ
- കാശ്മീരി മുളകുപൊടി - 1/2 ടീസ്പൂൺ
- മല്ലിപ്പൊടി - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
- ഇഞ്ചി, വെളുത്തുള്ളി, തക്കാളി, അണ്ടിപ്പരിപ്പ്, തേങ്ങാ, പെരുഞ്ചീരകം, കുരുമുളക് എന്നിവ മിക്സിയുടെ ജാറിൽ വെള്ളം ചേർക്കാതെ അരച്ചെടുക്കുക.
- പ്രഷർകുക്കറിൽ എണ്ണ ചേർത്തു പട്ട, ഗ്രാമ്പു, ഏലക്ക, വഴനയില എന്നിവ ചേർത്ത് ഒന്ന് ചൂടാക്കുക.
- ചെറുതായി അരിഞ്ഞുവച്ച ഉള്ളിയും പച്ചമുളകും ചേർത്തു വഴറ്റിയെടുക്കുക.
- വഴറ്റി വരുമ്പോൾ മല്ലിയില കൂടി ചേർത്തു നന്നായി ഒന്നു വഴറ്റുക.
- മസാലയുടെ കൂട്ടുകൂടി ചേർത്തു വഴറ്റുക.
- മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്തു കൊടുക്കുക.
- കുതിർത്ത കടല കൂടി ചേർത്തു 2 മിനിറ്റ് ഇളക്കുക.
ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്തു കൊടുത്തു 4 മുതൽ 5 വിസിൽ വരെ വേവിക്കാം. ചെറുതീയിൽ വേണം വിസിൽ വരുത്തുവാൻ. പ്രഷർ പോയ ശേഷം തുറക്കുക. മല്ലിയില മുകളിൽ തൂവി കൊടുക്കാം. രുചിയൂറും കടലക്കറി തയ്യാർ.
Content Summary : Enjoy the hot Bengal gram curry with breakfast.