കണ്ണൂർ സ്പെഷൽ അരിദോശ, ഒരു ഗ്ലാസ് പച്ചരി കൊണ്ടു തയാറാക്കാവുന്ന ബ്രേക്ക് ഫാസ്ററ് രുചിക്കൂട്ട്. ചേരുവകൾ പച്ചരി - 1 കപ്പ് ചോറ് - 1/2 കപ്പ് തേങ്ങ - 1/4 കപ്പ് ഉപ്പ് - 1/2 ടീസ്പൂൺ വെള്ളം - 2 കപ്പ് വരെ വെളിച്ചെണ്ണ തയാറാക്കുന്ന വിധം പച്ചരി കഴുകി കുറഞ്ഞത് 2 മണിക്കൂറെങ്കിലും കുതിർത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ സ്പെഷൽ അരിദോശ, ഒരു ഗ്ലാസ് പച്ചരി കൊണ്ടു തയാറാക്കാവുന്ന ബ്രേക്ക് ഫാസ്ററ് രുചിക്കൂട്ട്.

ചേരുവകൾ

  • പച്ചരി - 1 കപ്പ്
  • ചോറ് - 1/2 കപ്പ്
  • തേങ്ങ - 1/4 കപ്പ്
  • ഉപ്പ് - 1/2 ടീസ്പൂൺ
  • വെള്ളം - 2 കപ്പ് വരെ
  • വെളിച്ചെണ്ണ
ADVERTISEMENT

തയാറാക്കുന്ന വിധം

  • പച്ചരി കഴുകി കുറഞ്ഞത് 2 മണിക്കൂറെങ്കിലും കുതിർത്തു വയ്ക്കുക.
  • വെള്ളം അരിച്ചെടുത്ത് ഈ കുതിർത്ത അരി, ചോറ്, തേങ്ങ, ഒരു കപ്പ് വെള്ളം എന്നിവ ഒരു മിക്സർ ജാറിലേക്കു ചേർക്കുക. ഇത് നന്നായി അരച്ചെടുക്കുക. ഈ മാവ് ഒരു പാത്രത്തിലേക്ക് ഒഴിക്കുക. മിക്സർ ജാറിലേക്കു കുറച്ചു വെള്ളം ചേർത്ത് അതിൽ നിന്ന് എല്ലാ മാവും എടുക്കുക.
  • ഇത് പാത്രത്തിൽ ഒഴിച്ച് നന്നായി ഇളക്കുക.
  • ഉപ്പ് ചേർക്കുക.
  • കുറച്ചു വെള്ളം ചേർത്തു മാവ് ലൂസ് ആക്കുക.
  • മൊത്തത്തിൽ 1 3/4 കപ്പ് മുതൽ 2 കപ്പ് വരെ വെള്ളം ചേർക്കാം. മാവ് കൂടുതൽ ലൂസ് ആവരുത്.
  • ഒരു ഫ്രൈയിങ് പാൻ ചൂടാക്കി പാത്രത്തിലേക്ക് ഒരു തവി മാവ് ഒഴിച്ചു പാൻ ചുറ്റിച്ചു  മാവ് പരത്തുക. ഒരു മൂടി ഉപയോഗിച്ചു മൂടുക. ദോശയുടെ മുകൾഭാഗം വെന്തു കഴിഞ്ഞാൽ  കുറച്ച് വെളിച്ചെണ്ണ തടവി ദോശ തിരിച്ചിട്ടു
  • മറുവശത്തു 30 സെക്കൻഡ് വേവിക്കുക. സൂപ്പർ ദോശ തയാർ. ചമ്മന്തി, ചട്ണി, അല്ലെങ്ങിൽ ഏതെങ്കിലും കറി കൂട്ടി കഴിക്കാം.

Content Summary : Aridosa, Check out this quick breakfast recipe.