കപ്പ ബിരിയാണി, ഇതിന്റെ രുചിയറിഞ്ഞാൽ പിന്നെ....
കപ്പ ബിരിയാണി ഈ രീതിയിൽ തയാറാക്കി അതിന്റെ രുചി അറിഞ്ഞാൽ പിന്നെ പറയാനില്ല. ചേരുവകൾ ബീഫ് - 1 കിലോഗ്രാം കപ്പ - 1 കിലോഗ്രാം തേങ്ങ - 1 കപ്പ് സവാള - 1 ചെറിയ ഉള്ളി - 1/2 കപ്പ് വലിയ ജീരകം - 1 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി - 2 ടേബിൾസ്പൂൺ പച്ചമുളക് - 4 കറിവേപ്പില മുളകുപൊടി – 1 ടേബിൾസ്പൂൺ + 1

കപ്പ ബിരിയാണി ഈ രീതിയിൽ തയാറാക്കി അതിന്റെ രുചി അറിഞ്ഞാൽ പിന്നെ പറയാനില്ല.
ചേരുവകൾ
- ബീഫ് - 1 കിലോഗ്രാം
- കപ്പ - 1 കിലോഗ്രാം
- തേങ്ങ - 1 കപ്പ്
- സവാള - 1
- ചെറിയ ഉള്ളി - 1/2 കപ്പ്
- വലിയ ജീരകം - 1 ടീസ്പൂൺ
- ഇഞ്ചി വെളുത്തുള്ളി - 2 ടേബിൾസ്പൂൺ
- പച്ചമുളക് - 4
- കറിവേപ്പില
- മുളകുപൊടി – 1 ടേബിൾസ്പൂൺ + 1 ടീസ്പൂൺ
- മഞ്ഞൾപൊടി – 3/4 ടീസ്പൂൺ
- മല്ലിപ്പൊടി - 2 ടേബിൾസ്പൂൺ + 1 ടീസ്പൂൺ
- ഗരം മസാല - 1 ടീസ്പൂൺ
- കുരുമുളകുപൊടി - 1/2 ടീസ്പൂൺ
- ചെറുനാരങ്ങാ നീര് - 1 ടേബിൾസ്പൂൺ
- വെളിച്ചെണ്ണ - 4 ടേബിൾസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ബീഫിലേക്കു സവാള, ഇഞ്ചി – വെളുത്തുള്ളി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാല, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്തു മിക്സ് ചെയ്തു പ്രഷർ കുക്കറിൽ കുറച്ചു വെള്ളം ചേർത്തു വേവിക്കുക. കപ്പ ചെറുതായി അരിഞ്ഞു ഉപ്പിട്ട് വേവിച്ച് ഊറ്റി വയ്ക്കുക. ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് തേങ്ങാ, ജീരകം, കറിവേപ്പില എന്നിവ ചേർത്തു വറുത്തെടുക്കുക. ഇതിൽ നിന്നും പകുതി എടുത്തു അരച്ചു വയ്ക്കുക.
ഒരു കടായിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളി, ഇഞ്ചി വെളുത്തുള്ളി ,പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്തു വഴറ്റുക. ഇതിലേക്ക് അരച്ച തേങ്ങ ചേർത്തിളക്കുക. വേവിച്ച ബീഫ് ചേർത്ത് ഇളക്കുക. ലെമൺ ജ്യൂസ് ചേർത്ത് മൂടിവച്ചു കുറച്ചു സമയം തിളപ്പിക്കുക. ശേഷം കപ്പ വേവിച്ചത് മുകളിൽ ഇട്ടു അതിനു മീതെ വറുത്ത തേങ്ങാ വിതറിക്കൊടുക്കുക. കൂടെ കറിവേപ്പിലയും വിതറി അടച്ചു വച്ച് 10 മിനിറ്റ് ദം ചെയ്യുക. ശേഷം മിക്സ് ചെയ്തു ചൂടോടെ മല്ലിയില ചേർത്തു വിളമ്പാം.
Content Summary : Kappa biryani nadan recipe by Sameena Faisal.