തിന ലെമൺ റൈസ്, മില്ലറ്റിനൊപ്പം ആരോഗ്യവും
ആരോഗ്യഗുണങ്ങൾ നിറഞ്ഞ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്താവുന്ന രുചിക്കൂട്ടാണ് തിന – ലെമൺ റൈസ്. ചേരുവകൾ തിന - 1/ 2 കപ്പ് നിലക്കടല - 2 ടേബിൾസ്പൂൺ പച്ചമുളക് - 4 എണ്ണം ഇഞ്ചി - ചെറിയ കഷ്ണം മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ കായം - 2 നുള്ള് കടുക് - 1/ 2 ടീസ്പൂൺ ജീരകം - 3/4 ടീസ്പൂൺ ഉഴുന്നു

ആരോഗ്യഗുണങ്ങൾ നിറഞ്ഞ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്താവുന്ന രുചിക്കൂട്ടാണ് തിന – ലെമൺ റൈസ്.
ചേരുവകൾ
- തിന - 1/ 2 കപ്പ്
- നിലക്കടല - 2 ടേബിൾസ്പൂൺ
- പച്ചമുളക് - 4 എണ്ണം
- ഇഞ്ചി - ചെറിയ കഷ്ണം
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- കായം - 2 നുള്ള്
- കടുക് - 1/ 2 ടീസ്പൂൺ
- ജീരകം - 3/4 ടീസ്പൂൺ
- ഉഴുന്നു പരിപ്പ് - 1 ടേബിൾസ്പൂൺ
- കടല പരിപ്പ് - 1 ടേബിൾസ്പൂൺ
- വറ്റൽ മുളക് - 3 എണ്ണം
- ഉപ്പ് - ആവശ്യത്തിന്
- എണ്ണ - 2 ടീസ്പൂൺ
- കറിവേപ്പില - 1 തണ്ട്
- നാരങ്ങാ നീര് - 1 ചെറിയ നാരങ്ങയുടെത്
- മല്ലിയില - 2 തണ്ട്
- വെള്ളം - 2 കപ്പ്
തയാറാക്കുന്ന വിധം
- തിന നന്നായി കഴുകിയ ശേഷം ഒരു മണിക്കൂർ കുതിർക്കാനായി മാറ്റി വയ്ക്കാം.
- ശേഷം വെള്ളം ഒഴിച്ചു വേവിച്ചെടുത്ത് അരിച്ചു മാറ്റി വയ്ക്കാം.
- ഒരു ഫ്രൈയിങ് പാൻ ചൂടാക്കി നിലക്കടല വറുത്തു മാറ്റി വയ്ക്കാം.
- അതേ പാനിൽ കുറച്ച് എണ്ണ ചൂടാക്കി കടുകു പൊട്ടിച്ചെടുത്ത ശേഷം കടല പരിപ്പും ഉഴുന്നു പരിപ്പും ചൂടാക്കി എടുക്കാം. ഇതിലേക്കു ജീരകം കൂടി ചേർത്ത് ഉഴുന്നിന്റെ നിറം മാറുന്നതു വരെ ചെറിയ തീയിൽ ചൂടാക്കി എടുക്കാം.
- ശേഷം കറിവേപ്പിലയും വറ്റൽ മുളകും പച്ചമുളകും ഇഞ്ചിയും ചേർത്തു വഴറ്റി എടുക്കാം.
- ഇതിലേക്കു മഞ്ഞൾപ്പൊടിയും കായപ്പൊടിയും ചേർത്തു ചൂടായി കഴിഞ്ഞാൽ വറുത്ത നിലക്കടലയും വേവിച്ചു വച്ച തിനയും ചേർത്ത് ഇളക്കി യോജിപ്പിക്കാം.
- ശേഷം ഉപ്പും നാരങ്ങാ നീരും ചേർത്ത് ഇളക്കി ചെറിയതീയിൽ 2 മിനിറ്റ് അടച്ചു വയ്ക്കാം.
- മല്ലിയില കൂടി വിതറിയ ശേഷം തീ അണച്ച് വാങ്ങി വയ്ക്കാം .
- ഇഷ്ടമുള്ള സലാഡിനൊപ്പം വിളമ്പാം.
Content Summary : Foxtail millet lemon rice for lunch.