ചെമ്മീൻ പോള, ഇഫ്താർ വിരുന്നിനൊരുക്കാം സ്പെഷൽ രുചിയിൽ
വെറും രണ്ട് സ്പൂൺ ഓയിൽ കൊണ്ട് ഇഫ്‌താറിന് ഒരു കിടു സ്നാക്ക് തയാറാക്കാം. ചേരുവകൾ ചെമ്മീൻ - 100 ഗ്രാം സവാള - 1 ഇഞ്ചി വെളുത്തുള്ളി - 1 ടേബിൾസ്പൂൺ പച്ചമുളക് - 1 കറിവേപ്പില മുളകുപൊടി - 2 ടീസ്പൂൺ മല്ലിപ്പൊടി - 3/4 ടീസ്പൂൺ മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ കുരുമുളകുപൊടി - 1/2 ടീസ്പൂൺ ഗരം മസാല - 1/2

വെറും രണ്ട് സ്പൂൺ ഓയിൽ കൊണ്ട് ഇഫ്‌താറിന് ഒരു കിടു സ്നാക്ക് തയാറാക്കാം.
ചേരുവകൾ
- ചെമ്മീൻ - 100 ഗ്രാം
- സവാള - 1
- ഇഞ്ചി വെളുത്തുള്ളി - 1 ടേബിൾസ്പൂൺ
- പച്ചമുളക് - 1
- കറിവേപ്പില
- മുളകുപൊടി - 2 ടീസ്പൂൺ
- മല്ലിപ്പൊടി - 3/4 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- കുരുമുളകുപൊടി - 1/2 ടീസ്പൂൺ
- ഗരം മസാല - 1/2 ടീസ്പൂൺ
- മൈദ - 1 കപ്പ്
- പാൽ - 1 കപ്പ്
- മുട്ട - 2
- ഓയിൽ - 2 ടേബിൾസ്പൂൺ
- കാരറ്റ് നീളത്തിലരിഞ്ഞത്
- ഉപ്പ്
തയാറാക്കുന്ന വിധം
ചെമ്മീനിലേക്ക് ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്തു മാരിനേറ്റ് ചെയ്തു ഫ്രൈ ചെയ്തെടുക്കുക. അതേ എണ്ണയിലേക്കു സവാള, ഇഞ്ചി – വെളുത്തുള്ളി, പച്ചമുളക് അരിഞ്ഞത് എന്നിവ ചേർത്തു വഴറ്റുക. ഇതിലേക്കു മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്തു വഴറ്റുക.
ചെമ്മീൻ ഫ്രൈ ചെയ്തത് ചേർത്തിളക്കി തീ ഓഫ് ചെയ്യുക. മിക്സിയുടെ ജാറിലേക്കു
മുട്ട, പാൽ, മൈദ, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് അടിച്ചെടുക്കുക. ഒരു സോസ് പാനിൽ ഓയിൽ തടവി കൊടുത്തതിനു ശേഷം ബാറ്ററിന്റെ പകുതി ഒഴിച്ചു കൊടുത്തു അടച്ചു
വച്ച് 5 മിനിറ്റു വേവിക്കുക. ശേഷം മസാല മുകളിലായി വച്ച് കൊടുക്കുക. ഇതിന്റെ മുകളിലായി ബാക്കിയുള്ള ബാറ്റർ ഒഴിച്ചു കൊടുക്കുക. മുകളിൽ ഫ്രൈ ചെയ്ത ചെമ്മീൻ, കാരറ്റ് അരിഞ്ഞത്, കറിവേപ്പില അരിഞ്ഞത് എന്നിവ ചേർത്തു മൂടി വച്ച് 15 മിനിറ്റ് വേവിക്കുക. ശേഷം മറ്റൊരു പാനിലേക്കു തിരിച്ചിട്ട് 5 മിനിറ്റു കൂടെ വേവിച്ചു ഒരു പ്ലേറ്റിലേക്കു മാറ്റി ചൂടോടെ ഇഫ്‌താറിനു വിളമ്പാം.
Content Summary : Prawns snack (Chemeen pola), Iftar special snack.