സാവല്ലരി പപ്പടം, വേനൽ ചൂടിൽ തയാറാക്കി സൂക്ഷിക്കാം ; ഒരു വർഷം വരെ കേടാകില്ല
വേനൽ ചൂടിൽ തയാറാക്കി സൂക്ഷിച്ചാൽ ഒരു വർഷം വരെ ഉപയോഗിക്കാവുന്ന പപ്പടം. ചവ്വരിയാണ് ഇതിന്റെ പ്രധാന ചേരുവ. തയാറാക്കുന്ന വിധം എങ്ങനെയെന്നു നോക്കാം. ചേരുവകൾ സാവല്ലരി (ചവ്വരി/ പനനൂര്‍/ സാബൂനരി) - 1 കപ്പ് വെള്ളം (കുതിർത്തുവയ്ക്കാൻ ) - 1 കപ്പ് വെള്ളം (വേവിച്ചെടുക്കാൻ ) - 5 കപ്പ് ജീരകം - 1

വേനൽ ചൂടിൽ തയാറാക്കി സൂക്ഷിച്ചാൽ ഒരു വർഷം വരെ ഉപയോഗിക്കാവുന്ന പപ്പടം. ചവ്വരിയാണ് ഇതിന്റെ പ്രധാന ചേരുവ. തയാറാക്കുന്ന വിധം എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- സാവല്ലരി (ചവ്വരി/ പനനൂര്‍/ സാബൂനരി) - 1 കപ്പ്
- വെള്ളം (കുതിർത്തുവയ്ക്കാൻ ) - 1 കപ്പ്
- വെള്ളം (വേവിച്ചെടുക്കാൻ ) - 5 കപ്പ്
- ജീരകം - 1 ടേബിൾസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു കപ്പ് സാവല്ലരി ഒരു കപ്പ് വെള്ളത്തിൽ 2 മണിക്കൂർ കുതിർത്തു വയ്ക്കാം. ശേഷം ഒരു ഫ്രൈയിങ് പാൻ അടുപ്പത്തു വച്ച് ഗ്യാസ് ഓൺ ചെയ്തു 5 കപ്പ് വെള്ളം ചേർത്തു കുതിർത്തുവച്ചിരിക്കുന്ന സാവല്ലരി വേവിച്ചെടുക്കാം.
സാവല്ലരിക്കു വേവ് കൂടുതൽ ഉള്ളതുകൊണ്ടു തീ കുറച്ചു വച്ച് ഏകദേശം 15 - 20 മിനിറ്റു വരെ ഇളക്കി വേവിച്ചെടുക്കണം. ഇതിലേക്കു ആവശ്യത്തിന് ഉപ്പും ഒരു ടേബിൾസ്പൂൺ ജീരകവും കൂടി ചേർത്ത് ഇളക്കികൊടുക്കാം. തുടർന്നു ഗ്യാസ് ഓഫ് ചെയ്തതിനുശേഷം 5 മിനിറ്റ് കുടി ഇളക്കി ചൂട് ആറാൻ അനുവദിക്കാം.
ഒരു മുറത്തിൽ ഷീറ്റ് വിരിച്ചു തയ്യാറാക്കിവച്ചിരിക്കുന്ന മിശ്രിതം ചെറിയ വട്ടത്തിൽ പരത്തിയെടുത്തു വെയിലത്തു വച്ച് ഇരുവശങ്ങളും മറിച്ചിട്ടു നന്നായി ഉണക്കിയെടുക്കാം. നന്നായി ഉണങ്ങിയ പപ്പടം അടച്ചുവച്ച പാത്രങ്ങളിലാക്കി ദീർഘകാലം സൂക്ഷിക്കാം. ആവശ്യാനുസരണം ചൂടായ എണ്ണയിലിട്ട് വറുത്തു ഉപയോഗിക്കാവുന്നതാണ്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ പപ്പടം നല്ല വേനൽക്കാലത്തു തയ്യാറാക്കി ഒരു വർഷം മുഴുവൻ സൂക്ഷിച്ച് ഉപയോഗിക്കാം. ഉച്ചയൂണിനൊപ്പവും അല്ലാതെയും കഴിക്കുവാൻ അത്യുത്തമം!
Content Summary : Easy sabudana papad recipe, store upto 1 year.