സോഫ്റ്റ് ബൺ ദോശ, കൃത്രിമ ചേരുവകൾ ഒന്നും ഇല്ല
ഉഴുന്നും ബേക്കിങ് സോഡായും ഒന്നും ഇല്ലാതെ സോഫ്റ്റ് ബൺ ദോശ. ചേരുവകൾ പച്ചരി - 2 കപ്പ് നാളികേരം - 3/4 കപ്പ് ഉലുവ - 1 ടേബിൾ സ്പൂൺ അവൽ - 1/2 കപ്പ് (10 മിനിറ്റു കുതിർത്തു വച്ചത് ) ഉപ്പ് - ആവശ്യത്തിന് പഞ്ചസാര - 1 ടീസ്പൂൺ എണ്ണ - ആവശ്യത്തിന് തയാറാക്കുന്ന വിധം പച്ചരി നന്നായി കഴുകി ഒരു മൂന്ന്

ഉഴുന്നും ബേക്കിങ് സോഡായും ഒന്നും ഇല്ലാതെ സോഫ്റ്റ് ബൺ ദോശ.
ചേരുവകൾ
- പച്ചരി - 2 കപ്പ്
- നാളികേരം - 3/4 കപ്പ്
- ഉലുവ - 1 ടേബിൾ സ്പൂൺ
- അവൽ - 1/2 കപ്പ് (10 മിനിറ്റു കുതിർത്തു വച്ചത് )
- ഉപ്പ് - ആവശ്യത്തിന്
- പഞ്ചസാര - 1 ടീസ്പൂൺ
- എണ്ണ - ആവശ്യത്തിന്
തയാറാക്കുന്ന വിധം
പച്ചരി നന്നായി കഴുകി ഒരു മൂന്ന് മണിക്കൂർ കുതിർത്തു വയ്ക്കുക.
അതിനുശേഷം മുകളിലെ ചേരുവകളിൽ അരി, ഉലുവ, നാളികേരം, അവൽ എന്നിവ വെള്ളം ഒഴിച്ചു കട്ടി കുറച്ചു നന്നായി അരച്ചെടുക്കുക.
അതിലേക്ക് ഉപ്പ്, പഞ്ചസാര എന്നിവ ചേർത്തിളക്കി രാത്രി മുഴുവനോ അല്ലെങ്കിൽ 8 മണിക്കൂറോ പൊങ്ങാൻ മാറ്റി വയ്ക്കുക. അതിനുശേഷം ചീന ചട്ടിയിൽ ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച് ഒരു തവി മാവ് ഒഴിച്ച് അടച്ചു വച്ചു വേവിച്ചെടുക്കുക. മുകൾ ഭാഗം വേവ് ആയാൽ ഒന്നു മറച്ചിട്ട് എടുക്കാം.
Content Summary : Sponge dosa breakfast recipe by Rohini.