നല്ല രുചിയോടെ എളുപ്പത്തിൽ തയാറാക്കാവുന്ന ചിക്കൻ സ്റ്റ്യൂ. ചേരുവകൾ ചിക്കൻ - 1 കിലോഗ്രാം സവാള - 2 എണ്ണം (ചെറുത് ) ഇഞ്ചി - ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി - ഒരു ടേബിൾ സ്പൂൺ പച്ചമുളക് - 5 എണ്ണം ഉരുളക്കിഴങ്ങ് - 2 എണ്ണം (മീഡിയം സൈസ് ) തേങ്ങാപ്പാൽ കട്ടിയുള്ളത് - 1 കപ്പ് (ഒന്നാം പാൽ ) തേങ്ങാപ്പാൽ കട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല രുചിയോടെ  എളുപ്പത്തിൽ തയാറാക്കാവുന്ന ചിക്കൻ സ്റ്റ്യൂ.

ADVERTISEMENT

ചേരുവകൾ

  • ചിക്കൻ - 1 കിലോഗ്രാം
  • സവാള - 2 എണ്ണം (ചെറുത് )
  • ഇഞ്ചി - ഒരു ടേബിൾ സ്പൂൺ
  • വെളുത്തുള്ളി  - ഒരു ടേബിൾ സ്പൂൺ
  • പച്ചമുളക് - 5 എണ്ണം
  • ഉരുളക്കിഴങ്ങ്  - 2 എണ്ണം (മീഡിയം സൈസ് )
  • തേങ്ങാപ്പാൽ കട്ടിയുള്ളത് - 1 കപ്പ് (ഒന്നാം പാൽ )
  • തേങ്ങാപ്പാൽ കട്ടി കുറഞ്ഞത് - രണ്ടേകാൽ കപ്പ് (രണ്ടാം പാൽ )
  • കറുവപ്പട്ട - 1 കഷ്ണം
  • ഗ്രാമ്പൂ  - 4 എണ്ണം
  • ഏലക്കായ - 2 എണ്ണം
  • വഴനയില   - 2  എണ്ണം (ചെറുത് )
  • കുരുമുളക്  - അര ടീസ്പൂൺ
  • കുരുമുളകു പൊടി - 2 ടീസ്പൂൺ
  • ഗരം മസാല - അര ടീസ്പൂൺ
  • കശുവണ്ടി - 10 എണ്ണം
  • കറിവേപ്പില
  • വെളിച്ചെണ്ണ
  • ഉപ്പ്

തയാറാക്കുന്ന വിധം

ADVERTISEMENT

ഒരു ഫ്രൈയിങ് പാനിലേക്കു വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. ഇതിലേക്കു കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്കായ, വഴനയില, കുരുമുളക് എന്നിവ ചേർത്തു  പൊട്ടിവരുമ്പോൾ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ കൂടി ചേർത്തു വഴറ്റുക. ആവശ്യത്തിന് ഉപ്പും ചേർക്കാം. ശേഷം ചിക്കൻ ചേർത്തു നന്നായി ഇളക്കുക. ചിക്കൻ നന്നായി ചൂടായി വന്നാൽ ഒരു ടീസ്പൂൺ കുരുമുളകു പൊടി, രണ്ടു കപ്പ് രണ്ടാം പാൽ ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ചിക്കൻ മൂടി വച്ച് വേവിക്കുക. 

ചിക്കൻ നന്നായി തിളച്ചു വന്നാൽ ഒന്നു കൂടി ഇളക്കിയ ശേഷം മീഡിയം തീയിൽ വീണ്ടും മൂടി വച്ച് വേവിക്കാം. ഈ സമയത്തു കശുവണ്ടി, കാൽ കപ്പ് രണ്ടാം പാൽ ചേർത്ത് അരച്ചെടുക്കണം. 

ADVERTISEMENT

ഒരു 10 മിനിറ്റിനു ശേഷം ചിക്കനിലേക്കു ഉരുളക്കിഴങ്ങു കൂടി ചേർത്തു വേവിക്കാൻ വയ്ക്കാം. ചിക്കനും ഉരുളക്കിഴങ്ങും വെന്തു വന്നാൽ കശുവണ്ടി പേസ്റ്റും ഒരു ടീസ്പൂൺ കുരുമുളകു പൊടിയും, അര ടീസ്പൂൺ ഗരം മസാലയും  കൂടി ചേർത്ത് ഇളക്കുക. 

കറി നന്നായി തിളച്ചു വന്നാൽ ഒന്നാം പാൽ ചേർത്ത് ഇളക്കുക. ശേഷം ചിക്കൻ കറി ചെറുതായി തിളച്ചു വന്നാൽ സ്ററൗ ഓഫ് ചെയ്യാം. ഇനി ഒരു ടീസ്പൂൺ വെളിച്ചെണ്ണ കൂടി ചിക്കൻ സ്റ്റ്യൂവിൽ ചേർത്താൽ നല്ല ടേസ്റ്റി ചിക്കൻ കറി തയ്യാർ. (ചിക്കൻ സ്റ്റ്യൂ അടുപ്പിൽ നിന്നും മാറ്റുമ്പോൾ ഗ്രേവി കുറച്ചു ലൂസായിരിക്കും. കുറച്ചു സമയത്തിനു ശേഷം ഗ്രേവി നല്ല കുറുകി കിട്ടും.)

Content Summary : Chicken stew, nadan recipe.