വേനലിലും കുളിർമയേകാൻ 4 വ്യത്യസ്ത ജൂസ് രുചികൾ
സ്വാദോടെ തയാറാക്കാം പൈനാപ്പിൾ, മുന്തിരി, പേരയ്ക്ക, കാരറ്റ് രുചികളിലുള്ള 4 വ്യത്യസ്ത ജൂസ് രുചികൾ. 1. പൈനാപ്പിൾ ജ്യൂസ് ചേരുവകൾ പൈനാപ്പിൾ - പകുതി പഞ്ചസാര - 1/ 4 കപ്പ് പച്ചമുളക് - 1 എണ്ണം കരിക്കും വെള്ളം - 1 കപ്പ് തയാറാക്കുന്ന വിധം പൈനാപ്പിൾ കഷ്ണങ്ങൾ പഞ്ചസാരയും അധികം എരിവില്ലാത്ത

സ്വാദോടെ തയാറാക്കാം പൈനാപ്പിൾ, മുന്തിരി, പേരയ്ക്ക, കാരറ്റ് രുചികളിലുള്ള 4 വ്യത്യസ്ത ജൂസ് രുചികൾ.
- 1. പൈനാപ്പിൾ ജ്യൂസ്
ചേരുവകൾ
പൈനാപ്പിൾ - പകുതി
പഞ്ചസാര - 1/ 4 കപ്പ്
പച്ചമുളക് - 1 എണ്ണം
കരിക്കും വെള്ളം - 1 കപ്പ്
തയാറാക്കുന്ന വിധം
പൈനാപ്പിൾ കഷ്ണങ്ങൾ പഞ്ചസാരയും അധികം എരിവില്ലാത്ത പച്ചമുളകും കരിക്കിന്റെ വെള്ളവും ചേർത്തു നന്നായി അരച്ച് അരിച്ചെടുത്താൽ രുചികരമായ പൈനാപ്പിൾ ജ്യൂസ് തയ്യാറായി.
2. മുന്തിരി ജ്യൂസ്
- ചേരുവകൾ
ഇളം പച്ച നിറത്തിലുള്ള മുന്തിരി - 150 ഗ്രാം
പഞ്ചസാര - 2 ടേബിൾസ്പൂൺ
ഇഞ്ചി - ചെറിയ കഷ്ണം
നാരങ്ങാ നീര് - പകുതി നാരങ്ങയുടെ
പുതിനയില - 5 എണ്ണം
ഉപ്പ് - 1 നുള്ള്
വെള്ളം - ആവശ്യത്തിന്
കസ്കസ് (തുളസി സീഡ്സ്) - 2 സ്പൂൺ (കുതിർത്തത് )
തയ്യാറാക്കുന്ന വിധം
മുന്തിരി പഞ്ചസാരയും ഇഞ്ചിയും നാരങ്ങാ നീരും ഉപ്പും പുതിനയിലയും ആവശ്യത്തിനു വെള്ളവും ചേർത്ത് അരച്ചെടുക്കാം. ഒരു ഗ്ലാസിൽ രണ്ടു സ്പൂൺ കുതിർത്ത തുളസി സീഡ്‌സ് ചേർത്തു ജൂസ് അരിച്ചു ചേർക്കാം.
- 3. പേരയ്ക്ക ജ്യൂസ്
ചേരുവകൾ
പേരയ്ക്ക - 2 എണ്ണം
പഞ്ചസാര - 2 ടേബിൾസ്പൂൺ
മുളകുപൊടി - 2 നുള്ള്
നാരങ്ങാ നീര് - 1 സ്പൂൺ
പുതിനയില - 2 എണ്ണം
വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പേരയ്ക്ക കഷ്ണങ്ങൾ ആക്കി മുറിച്ചതും പഞ്ചസാരയും മുളകുപൊടിയും നാരങ്ങാനീരും പുതിനയിലയും ആവശ്യത്തിനു വെള്ളവും ചേർത്ത് അരച്ചെടുത്ത് അരിച്ചു ഉപയോഗിക്കാം.
4. കാരറ്റ് ജ്യൂസ്
- ചേരുവകൾ
കാരറ്റ് - 1 എണ്ണം
പഞ്ചസാര - 2 ടേബിൾസ്പൂൺ
ഇഞ്ചി - ചെറിയ കഷ്ണം
നാരങ്ങാ നീര് - 1 നാരങ്ങയുടെ
ഉപ്പ് - 1 നുള്ള്
വെള്ളം - ആവശ്യത്തിന്
കസ് കസ് (തുളസി സീഡ്സ്) - 2 സ്പൂൺ (കുതിർത്തത്)
തയ്യാറാക്കുന്ന വിധം
കാരറ്റ് ചെറിയ കഷ്ണങ്ങൾ ആക്കിയത് പഞ്ചസാര, ഇഞ്ചി, നാരങ്ങാ നീര്, ഉപ്പ് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ചു നന്നായി അരച്ച് എടുക്കാം. ഒരു ഗ്ലാസിൽ രണ്ടു സ്പൂൺ കുതിർത്ത തുളസി സീഡ്‌സും ചേർത്ത് ജ്യൂസ് അരിച്ചു ചേർക്കാം.
ശ്രദ്ധിക്കുക : പഞ്ചസാരയുടെ അളവ് പഴങ്ങളുടെ മധുരം അനുസരിച്ച് മാറ്റം വരുത്തേണ്ടതാണ്. ജൂസ് അരിക്കാത്ത കുടിക്കാൻ സാധിക്കുമെങ്കിൽ കൂടുതൽ ആരോഗ്യകരമാണ്.
Content Summary : Spicy pineapple Juice, Grapes Juice, Guava Juice and Carrot Juice.