പുതുരുചിയില്‍ എളുപ്പത്തില്‍ ഒരു സേമിയ പായസം
സേമിയ പായസം തയ്യാറാക്കാന്‍ വളരെ എളുപ്പമായതുകൊണ്ട് എല്ലാവരും ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കാറുണ്ടാവും. എന്നും ഒരേ രുചിയില്‍ തന്നെ തയ്യാറാക്കാതെ അല്പം വ്യത്യസ്തതയോടെ ഏത്തപ്പഴം ചേര്‍ത്ത് ഈ സ്പെഷൽ സേമിയ പായസം ഒന്നു പരീക്ഷിച്ചു നോക്കൂ... ചേരുവകൾ • വെര്‍മിസെല്ലി - 100 ഗ്രാം • പാല്‍ - 1 1/2 ലിറ്റര്‍ •

സേമിയ പായസം തയ്യാറാക്കാന്‍ വളരെ എളുപ്പമായതുകൊണ്ട് എല്ലാവരും ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കാറുണ്ടാവും. എന്നും ഒരേ രുചിയില്‍ തന്നെ തയ്യാറാക്കാതെ അല്പം വ്യത്യസ്തതയോടെ ഏത്തപ്പഴം ചേര്‍ത്ത് ഈ സ്പെഷൽ സേമിയ പായസം ഒന്നു പരീക്ഷിച്ചു നോക്കൂ...
ചേരുവകൾ
• വെര്‍മിസെല്ലി - 100 ഗ്രാം
• പാല്‍ - 1 1/2 ലിറ്റര്‍
• ഏത്തപ്പഴം - 2 എണ്ണം
• നെയ്യ് - 4 ടേബിള്‍സ്പൂണ്‍
• അണ്ടിപ്പരിപ്പ് - 2 ടേബിള്‍സ്പൂണ്‍
• ഉണക്കമുന്തിരി - 2 ടേബിള്‍സ്പൂണ്‍
• പഞ്ചസാര - 3/4 കപ്പ്
• വെള്ളം - 1 കപ്പ്
• ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം
• ഒരു നോണ്‍സ്റ്റിക്ക് പാനില്‍ 2 ടേബിള്‍ സ്പൂണ്‍ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ഗോൾഡൻ ബ്രൗൺ നിറത്തില്‍ വറുത്തെടുക്കുക. ബാക്കിയുള്ള നെയ്യിലേക്കു 1 ടേബിള്‍സ്പൂണ്‍ നെയ്യ് കൂടി ഒഴിച്ച് അരിഞ്ഞെടുത്ത ഏത്തപ്പഴം ചേര്‍ത്തു വഴറ്റിയെടുക്കുക. അതിനുശേഷം ഇതിലേക്കു 1/2 ഗ്ലാസ്സ് പാല്‍ ചേര്‍ത്തു തിളച്ച് കഴിയുമ്പോള്‍ ഇറക്കി വയ്ക്കാം.
• ഒരു കപ്പ് വെള്ളവും രണ്ട് കപ്പ് പാലും കൂടി തിളപ്പിക്കാന്‍ വയ്ക്കുക. മറ്റൊരു പാനില്‍ 1 ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിച്ചു വെര്‍മിസെല്ലി ചേര്‍ത്തു വഴന്നു വരുമ്പോള്‍, തിള വന്ന പാലും വെള്ളവും ചേര്‍ത്തു വേവിച്ചു മാറ്റിവയ്ക്കുക.
• ഇനി മറ്റൊരു നോണ്‍സ്റ്റിക്ക് പാനിലേക്കു 5 ടേബിള്‍സ്പൂണ്‍ പഞ്ചസാര ചേര്‍ത്തു കാരമലൈസ് ചെയ്തു ബാക്കിയുള്ള പാലൊഴിച്ചു തിളപ്പിക്കുക. ശേഷം ബാക്കി പഞ്ചസാരയും വേവിച്ചു വച്ച സേമിയയും ഏത്തപ്പഴവും ചേര്‍ത്തു തിളച്ചു കഴിഞ്ഞാല്‍ തീയണയ്ക്കാം. ഇനി ഏലയ്ക്കാപ്പൊടിയും വറുത്തെടുത്ത അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേര്‍ത്തു യോജിപ്പിച്ചു ചെറു ചൂടോടു കൂടി വിളമ്പാം.
Content Summary : Special semiya payasam with banana.