ബ്രഡ് ചിക്കൻ ബോൾസ്, കുട്ടികൾക്ക് ഇഷ്ടപ്പെടും രുചി
കാബേജും കാരറ്റും ചിക്കനും ചേർത്തൊരു ടേസ്റ്റി പലഹാരം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ: കാബേജ് ചെറുതായി നുറുക്കിയത് - 1/2 കപ്പ് സവാള - ഒരു ചെറിയ സവാളയുടെ പകുതി കാരറ്റ് ഗ്രേറ്റ് ചെയ്തത് - 1/2 കപ്പ് കാപ്‌സിക്കം - 1 ടേബിൾ സ്പൂൺ ചിക്കൻ കുരുമുളകും ഉപ്പും ചേർത്തു വേവിച്ചു

കാബേജും കാരറ്റും ചിക്കനും ചേർത്തൊരു ടേസ്റ്റി പലഹാരം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ:
- കാബേജ് ചെറുതായി നുറുക്കിയത് - 1/2 കപ്പ്
- സവാള - ഒരു ചെറിയ സവാളയുടെ പകുതി
- കാരറ്റ് ഗ്രേറ്റ് ചെയ്തത് - 1/2 കപ്പ്
- കാപ്‌സിക്കം - 1 ടേബിൾ സ്പൂൺ
- ചിക്കൻ കുരുമുളകും ഉപ്പും ചേർത്തു വേവിച്ചു പിച്ചിയെടുത്തത് - 1/2 കപ്പ്
- ഉപ്പും കുരുമുളകും - ആവശ്യത്തിന്
- മയോണൈസ് - 1/2 കപ്പ്
- ബ്രഡ് - 6 കഷ്ണം
- എണ്ണ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
- പച്ചക്കറികളും ചിക്കനും മയോണൈസും ഉപ്പും കുരുമുളകും ചേർത്തു നന്നായി യോജിപ്പിക്കുക.
- ബ്രഡിന്റെ വശങ്ങൾ മുറിച്ചു മാറ്റിയശേഷം വെള്ളത്തിൽ മുക്കി അധികമായുള്ള വെള്ളം പിഴിഞ്ഞു കളയുക.
- ബ്രഡിൽ ചിക്കൻ വെജിറ്റബിൾ മിക്സ് വച്ച് റോൾ ചെയ്തെടുക്കാം.
- പിന്നീട് ബ്രഡ് പൊടിയിൽ മുക്കി എണ്ണയിൽ വറുത്തു കോരുക.
- ഈ അവധിക്കാലത്തു കുട്ടികൾ ഇഷ്ടപ്പെടുന്ന നല്ലൊരു പലഹാരമാണിത്.
Content Summary : Bread chicken balls, super snack for kids.