ബേക്കറിയിലെ കേക്കിന്റെ വില ഓർമിക്കുമ്പോൾ തന്നെ കേക്ക് കഴിക്കാനുള്ള മോഹം ഉപേക്ഷിക്കുകയാണോ, വീട്ടിൽ തയാറാക്കാം നല്ല സൂപ്പർ വൈറ്റ് ഫോറസ്റ്റ്, അവ്ൻ വേണ്ട. ഫ്രൈയിങ് പാനിൽ ടേസ്റ്റി വൈറ്റ് ഫോറസ്റ്റ് കേക്ക് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ മൈദ – 1 കപ്പ് ബേക്കിങ് പൗഡർ – 1 ടീസ്പൂൺ പാൽ – അര കപ്പ് വെണ്ണ – 100 ഗ്രാം പഞ്ചസാര - 1 കപ്പ് മുട്ട – 2 എണ്ണം വനില എസൻസ് – 1 ടീസ്പൂൺ ഉപ്പ് - ഒരു നുള്ള് പഞ്ചസാര - 1 കപ്പ് വെള്ളം - മുക്കാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബേക്കറിയിലെ കേക്കിന്റെ വില ഓർമിക്കുമ്പോൾ തന്നെ കേക്ക് കഴിക്കാനുള്ള മോഹം ഉപേക്ഷിക്കുകയാണോ, വീട്ടിൽ തയാറാക്കാം നല്ല സൂപ്പർ വൈറ്റ് ഫോറസ്റ്റ്, അവ്ൻ വേണ്ട. ഫ്രൈയിങ് പാനിൽ ടേസ്റ്റി വൈറ്റ് ഫോറസ്റ്റ് കേക്ക് തയാറാക്കാം.

ചേരുവകൾ

  • മൈദ – 1 കപ്പ്
  • ബേക്കിങ് പൗഡർ – 1 ടീസ്പൂൺ
  • പാൽ – അര കപ്പ്
  • വെണ്ണ – 100 ഗ്രാം
  • പഞ്ചസാര - 1 കപ്പ്
  • മുട്ട – 2 എണ്ണം
  • വനില എസൻസ് – 1 ടീസ്പൂൺ
  • ഉപ്പ് - ഒരു നുള്ള്
  • പഞ്ചസാര - 1 കപ്പ്
  • വെള്ളം -  മുക്കാൽ കപ്പ്
  • വിപ്പിങ് ക്രീം - 2 കപ്പ്
  • വൈറ്റ് ചോക്ലേറ്റ് -  ആവശ്യത്തിന് 
  • ചെറി - ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

മൈദയും ബേക്കിങ് പൗഡറും ഉപ്പും കൂടി മൂന്ന് തവണ അരിച്ചെടുത്തു വയ്ക്കുക. ഒരു ഫ്രൈയിങ് പാനിൽ പാലും വെണ്ണയും ചെറിയ തീയിൽ ചൂടാക്കാം. ഒരു ബൗളിൽ പഞ്ചസാരയും മുട്ടയും ചേർത്തു നന്നായി ബീറ്റ് ചെയ്യുക. ഒരു വിധം ഫ്ലഫി ആയി വരുമ്പോൾ വാനില എസൻസ് കൂടി ചേർത്തു നന്നായി ബീറ്റ് ചെയ്ത് എടുക്കുക. ഈ മിക്സിലേക്കു നേരത്തെ അരിച്ചു വച്ച മൈദ കുറേശെ ചേർത്തു ഫോൾഡ് ചെയ്തു എടുക്കുക. മൈദ മുഴുവനും ചേർത്തു കഴിഞ്ഞാൽ ഈ ബാറ്ററിലേക്കു പാലും വെണ്ണയും ചൂടോടുകൂടി ഒഴിച്ചു നന്നായി യോജിപ്പിച്ചു കേക്ക് ബാറ്റർ തയാറാക്കി എടുക്കാം. 

ADVERTISEMENT

ബട്ടർ പേപ്പർ വച്ച ഒരു കേക്ക് ടിന്നിലേക്കു കേക്ക് ബാറ്റർ ഒഴിച്ചു കൊടുക്കുക. ഒരു അലുമിനിയം പാത്രം ഒരു തട്ടും കൂടി വച്ച് 10 മിനിറ്റ് മീഡിയം തീയിൽ ചൂടാക്കുക. കേക്ക് ടിൻ ഈ പാത്രത്തിലേക്കു ഇറക്കി വച്ച് മൂടി വച്ച് അടച്ച ശേഷം മൂന്നു മിനിറ്റ് തീ കൂട്ടിയും പിന്നെ മീഡിയം തീയിലും കേക്ക് ബേക്ക് ചെയ്യാം. 45 മിനിറ്റിനു ശേഷം പാത്രം തുറന്നു ഒരു സ്റ്റിക് എടുത്തു കേക്ക് ബേക്ക് ആയോ എന്നു നോക്കണം. (ഓരോ സ്റ്റൗവിന്റെയും തീ അനുസരിച്ചു ബേക്കിങ് സമയം മാറ്റം വരാം). സ്റ്റിക്ക് ക്ലിയർ ആയി വന്നാൽ കേക്ക് റെഡി ആയി. ഇനി സ്റ്റൗ ഓഫ് ചെയ്തു കേക്ക് തണുക്കാൻ വയ്ക്കാം. 

കേക്കിനു വേണ്ട പഞ്ചസാര സിറപ്പ് തയ്യാറാക്കാം. അതിനായി ഒരു പാനിൽ ഒരു കപ്പ് പഞ്ചസാരയും മുക്കാൽ കപ്പ് വെള്ളവും മൂന്ന് ചെറിയും കൂടി ചേർത്തു തിളപ്പിച്ചെടുത്ത് ഒന്നു തണുക്കാൻ വയ്ക്കാം. കേക്ക് മൂന്ന് ലയർ ആയി മുറിച്ചു വയ്ക്കുക. ഒരു ബൗളിലേക്കു 2 കപ്പ് വിപ്പിങ് ക്രീം ചേർത്തു നന്നായി ബീറ്റ് ചെയ്യുക. ഒരു കേക്ക് ബെയ്‌സ് ബോർഡ് എടുത്തു അതിനു മുകളിൽ അൽപ്പം വിപ്പിങ് ക്രീം തേച്ചു കൊടുക്കുക. ഇതിനു മുകളിലേക്ക് ഒരു കഷ്ണം കേക്ക് വച്ച് കൊടുക്കുക. കേക്കിനു മുകളിൽ നേരത്തെ തയാറാക്കി വച്ച പഞ്ചസാര സിറപ്പ് നന്നായി ഒഴിച്ചു കൊടുക്കുക. ഇനി കേക്കിനു മുകളിലേക്കു വിപ്പിങ് ക്രീം വച്ച് ഒന്ന് ലെവൽ ആക്കി എടുക്കണം. ഈ വിപ്പിങ് ക്രീമിനു മുകളിൽ വൈറ്റ് ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തതും ചെറി ചെറുതായി മുറിച്ചതും ചേർത്തു കൊടുക്കാം.

ADVERTISEMENT

ഇതിനു മുകളിൽ രണ്ടാമത്തെ ലയർ കേക്ക് വച്ചു കൊടുക്കുക. കേക്കിനുമുകളിൽ പഞ്ചസാര സിറപ്പ് നന്നായി ഒഴിച്ചു കൊടുക്കുക. വീണ്ടും വിപ്പിങ് ക്രീം വച്ച് ഒന്നു ലെവൽ ആക്കി എടുക്കണം. വിപ്പിങ് ക്രീമിന് മുകളിൽ വൈറ്റ് ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തതും ചെറി ചെറുതായി മുറിച്ചതും ഇട്ടു കൊടുക്കണം. ഇനി ഇതിനു മുകളിൽ മൂന്നാമത്തെ ലയർ കേക്ക് വച്ചു കൊടുക്കുക. കേക്കിനു മുകളിൽ പഞ്ചസാര സിറപ്പ് നന്നായി ഒഴിച്ചു കൊടുക്കുക. കേക്കിനു മുകളിലും വശങ്ങളിലും നിറയെ വിപ്പിങ് ക്രീം വച്ച് ഒന്നു ലെവൽ ആക്കി എടുക്കണം. കേക്ക് ഒന്നു തണുക്കാൻ ഫ്രിജിൽ വയ്ക്കാം. ഫ്രിജിൽ നിന്നും എടുത്ത ശേഷം ഒന്നു കൂടി ലെവൽ ചെയ്യാം. ഇനി വൈറ്റ് ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തതു കേക്കിനു ചുറ്റും വച്ചു കൊടുക്കാം. വിപ്പിങ് ക്രീം നമ്മുടെ ഡിസൈൻ അനുസരിച്ചുള്ള ഒരു നോസിൽ ഇട്ട പൈപ്പിങ് ബാഗിൽ നിറയ്ക്കാം. ഇനി കേക്ക് ഫ്രിജിൽ നിന്നും എടുത്തു കേക്കിനു മുകളിൽ വിപ്പിങ് ക്രീം വച്ച് ഡിസൈൻ ചെയ്യാം. കേക്കിനു മുകളിൽ കുറച്ചു ചെറി കൂടി വച്ച് അലങ്കരിക്കാം. കേക്ക് കുറച്ചു സമയം ഫ്രിജിൽ വച്ച് തണുപ്പിച്ച ശേഷം മുറിച്ചെടുക്കാം. 

Content Summary : White forest cake recipe by Bincy.