പതിവ് ചെമ്മീൻ ബിരിയാണിയിൽ നിന്നും വ്യത്യസ്തമായൊരു സ്വാദ്
വേറിട്ടൊരു രുചിക്കൂട്ടിലാണ് ഈ ബിരിയാണി തയാറാക്കുന്നത്. ചെമ്മീനും അതിന്റെ കൂടെ പച്ചമാങ്ങയുടെ പുളിയും നെല്ലിക്കയും ചവർപ്പും കൂടി ചേർന്ന ചെമ്മീൻ ബിരിയാണി, ട്രോപ്പിക്കൽ ഡിലൈറ്റ് ബിരിയാണി. മസാല തയാറാക്കാൻ ചെമ്മീൻ - 1/2 കിലോഗ്രാം സവാള - 6 എണ്ണം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് - 1 സ്പൂൺ

വേറിട്ടൊരു രുചിക്കൂട്ടിലാണ് ഈ ബിരിയാണി തയാറാക്കുന്നത്. ചെമ്മീനും അതിന്റെ കൂടെ പച്ചമാങ്ങയുടെ പുളിയും നെല്ലിക്കയും ചവർപ്പും കൂടി ചേർന്ന ചെമ്മീൻ ബിരിയാണി, ട്രോപ്പിക്കൽ ഡിലൈറ്റ് ബിരിയാണി.
മസാല തയാറാക്കാൻ
- ചെമ്മീൻ - 1/2 കിലോഗ്രാം
- സവാള - 6 എണ്ണം
- ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് - 1 സ്പൂൺ വീതം
- തക്കാളി - 1 എണ്ണം
- പച്ചമാങ്ങ - 1 എണ്ണം
- നെല്ലിക്ക - 2-3 എണ്ണം
- മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
- മുളകുപൊടി - 1 ടീസ്പൂൺ
- പെരുംജീരകം പൊടിച്ചത് - 1 ടേബിൾസ്പൂൺ
- വെളിച്ചെണ്ണ - 4 ടേബിൾസ്പൂൺ
- മല്ലിയില അരിഞ്ഞത്
- പുതിനയില
- അണ്ടിപരിപ്പ്, മുന്തിരി, വറുത്തുവച്ച സവാള – അലങ്കരിക്കാൻ
- ഉപ്പ് - പാകത്തിന്
ചോറ് തയാറാക്കാൻ
- ജീരകശാല അരി - 4 കപ്പ് ( 250 ml)
- നെയ്യ് - 3 ടേബിൾസ്പൂൺ
- ഏലയ്ക്ക - 2, ഗ്രാമ്പു- 4, കറുവപ്പട്ട - ചെറിയ കഷ്ണം
- വെള്ളം - 6 ഗ്ലാസ്
- ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
ചെമ്മീനിൽ മസാല പുരട്ടി ഒരു 10 മിനിറ്റു വയ്ക്കണം. ശേഷം വെളിച്ചെണ്ണയിൽ വറുത്തെടുക്കാം.
നീളത്തിൽ കനം കുറച്ച് അരിഞ്ഞെടുത്ത 2 സവാള ഓയിലിൽ വറുത്തു കോരാം. ശേഷം വെളിച്ചെണ്ണയിൽ ബാക്കിയുള്ള സവാള വഴറ്റാം കൂടെ ചതച്ചുവച്ച ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേർത്തു നന്നായി പച്ചമണം മാറുന്നതു വരെ വഴറ്റണം. ഇതിൽ നെല്ലിക്ക ചതച്ചതും പെരുംജീരകവും തക്കാളി അരിഞ്ഞതും പച്ചമാങ്ങ അരിഞ്ഞതും വറത്തുവച്ച ചെമ്മീനും കൂടെ മല്ലിയില, പുതിനയില എന്നിവ അരിഞ്ഞതും ചേർത്തു ഇളക്കി മാറ്റി വയ്ക്കാം.
ചോറു വേവിച്ച് എടുക്കാം. ശേഷം മസാലയും ചോറും അണ്ടിപരിപ്പും മുന്തിരിയും വറുത്തുവച്ച സവാളയും ചേർത്തു ദം ചെയ്തെടുക്കാം. നല്ല രുചിയുള്ള ചെമ്മീൻ ബിരിയാണി തയ്യാർ.
Content Summary : Prawns tropical delight biryani recipe by Jisha.