ആരോഗ്യകരമായ പ്രാതലിനു തയാറാക്കാം മില്ലറ്റ് ഇഡ്ഡലി
ആരോഗ്യമുള്ള ഹൃദയം നിലനിർത്തുന്നതിനും നാഡീവ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തിനും ചർമ്മത്തിന്റെയും മുടിയുടെയും വളർച്ചയ്ക്കും അത്യന്താപേക്ഷിതമായ വിറ്റാമിൻ ബി 12 ഫോക്‌സ്‌ടെയിൽ മില്ലറ്റിൽ ധാരാളമുണ്ട്. ഫോക്സ്ടെയിൽ മില്ലറ്റ് ഉൾപ്പെടുത്തിയ ഭക്ഷണക്രമം ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്തുകയും ടൈപ്പ്-2 പ്രമേഹ

ആരോഗ്യമുള്ള ഹൃദയം നിലനിർത്തുന്നതിനും നാഡീവ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തിനും ചർമ്മത്തിന്റെയും മുടിയുടെയും വളർച്ചയ്ക്കും അത്യന്താപേക്ഷിതമായ വിറ്റാമിൻ ബി 12 ഫോക്‌സ്‌ടെയിൽ മില്ലറ്റിൽ ധാരാളമുണ്ട്. ഫോക്സ്ടെയിൽ മില്ലറ്റ് ഉൾപ്പെടുത്തിയ ഭക്ഷണക്രമം ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്തുകയും ടൈപ്പ്-2 പ്രമേഹ രോഗികളിൽ ഇൻസുലിൻ, കൊളസ്ട്രോൾ, ഫാസ്റ്റിങ് ഗ്ലൂക്കോസ് എന്നിവ കുറയ്ക്കുകയും ചെയ്യും. ഇത് എങ്ങനെ തയ്യാറാക്കുന്നു എന്ന് നോക്കാം.
ചേരുവകൾ
•തിന - 1 കപ്പ്
•ഉഴുന്ന് - 1/2 കപ്പ്
•തിന ചോറ് - അര കപ്പ്
•ഉപ്പ് - പാകത്തിന്
•ഉലുവ - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
•ഒരു കപ്പ് തിന കഴുകിയെടുക്കുക. തിനയുടെ പുറത്തെ ആവരണം പോഷകം നിറഞ്ഞതാണ്. അതുകൊണ്ട് കൂടുതല്‍ അമർത്തി കഴുകുന്നത് ഗുണമേന്മ കുറഞ്ഞുപോകുന്നതിനിടയാക്കും. ഒന്നോ രണ്ടോ പ്രാവശ്യം കഴുകിയെടുത്ത തിന 2 കപ്പ് വെള്ളത്തിൽ 6-8 മണിക്കൂർ കുതിർക്കണം ( കൂടുതൽ നേരം കുതിർക്കുന്നത് നാരിന്റെ ദഹനപ്രക്രിയ ത്വരിതപ്പെടുത്തും)
•ഉഴുന്നു പരിപ്പ് കഴുകി വൃത്തിയാക്കി 1 ടീസ്പൂൺ ഉലുവ ചേർത്തു 6-8 മണിക്കൂർ കുതിർക്കണം. ഇഡ്ഡലിക്കു കൂടുതൽ മൃദുത്വം ലഭിക്കുന്നതിനു സാധാരണ ചേർക്കാറുള്ള ചോറിനു പകരം 2 ടേബിൾസ്പൂൺ തിന വേവിച്ചെടുത്തു ചേർക്കാം.
•ഉഴുന്നും ഉലുവയും തിനയും വേവിച്ച തിനയും ചേർത്തു നന്നായി അരച്ചെടുക്കുക. എന്നിട്ട് 6- 10 മണിക്കൂർ പുളിച്ചു പൊങ്ങാൻ വയ്ക്കുക. പുളിപ്പിച്ച മാവിൽ പാകത്തിന് ഉപ്പു ചേർത്ത് ഇഡ്ഡലി തയാറാക്കാവുന്നതാണ്.
Content Summary : Foxtail millet idli weight loss breakfast recipe.