കുട്ടികൾക്കായിതാ രസികൻ സ്പാനിഷ് മധുരം
അടുക്കളയിൽ ലഭ്യമാകുന്ന ചേരുവകൾ ചേർത്തു തയ്യാറാക്കാം കിടിലൻ ചുറോ (Churro), സ്പാനിഷ് മധുരം. ചേരുവകൾ വെള്ളം - 1 & 1/4 കപ്പ് പഞ്ചസാര - 4 ടേബിൾസ്പൂൺ ഉപ്പ് - 1/4 ടീസ്പൂൺ ബട്ടർ - 4 - 5 ടേബിൾസ്പൂൺ മൈദ - 1 1/4 കപ്പ് മുട്ട - 2 എണ്ണം വാനില എസൻസ് - 1 ടീസ്പൂൺ കറുവപ്പട്ട പൊടിച്ചത് - 1/2

അടുക്കളയിൽ ലഭ്യമാകുന്ന ചേരുവകൾ ചേർത്തു തയ്യാറാക്കാം കിടിലൻ ചുറോ (Churro), സ്പാനിഷ് മധുരം.
ചേരുവകൾ
- വെള്ളം - 1 & 1/4 കപ്പ്
- പഞ്ചസാര - 4 ടേബിൾസ്പൂൺ
- ഉപ്പ് - 1/4 ടീസ്പൂൺ
- ബട്ടർ - 4 - 5 ടേബിൾസ്പൂൺ
- മൈദ - 1 1/4 കപ്പ്
- മുട്ട - 2 എണ്ണം
- വാനില എസൻസ് - 1 ടീസ്പൂൺ
- കറുവപ്പട്ട പൊടിച്ചത് - 1/2 ടീസ്പൂൺ
- ചോക്ലേറ്റ് സോസ്
തയാറാക്കുന്ന വിധം
ചുവടു കട്ടിയുള്ള പാത്രത്തിൽ വെള്ളമെടുത്തു തിളയ്ക്കുമ്പോൾ ബട്ടർ, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്തിളക്കുക. ശേഷം മാവു ചേർത്തിളക്കി നന്നായി യോജിപ്പിച്ചെടുക്കണം.
ഉടനെ തന്നെ മാവു വേറൊരു പത്രത്തിലേക്കു മാറ്റി തണുത്ത ശേഷം വാനില എസൻസും മുട്ടയും ചേർത്തു നല്ല പരുവത്തിലാക്കി കുഴച്ചു മാറ്റി വയ്ക്കുക.
ഇനി കേക്ക് ഡെക്കറേഷൻ സ്റ്റാർ ടിപ്പ് പൈപ്പിങ് ബാഗിലേക്കു മാവു നിറയ്ക്കാം. എണ്ണ ചെറു ചൂടാകുമ്പോൾ തീ കുറച്ചു ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വറുത്തു കോരി മാറ്റി വയ്ക്കുക.
പഞ്ചസാരയും പട്ട പൊടിച്ചതും ചേർത്ത് അല്ലെങ്കിൽ ചോക്ലേറ്റ് സോസിൽ ഡിപ്പ് ചെയ്തും കഴിക്കാം.
Content Summary : Easy Spanish churros recipe by Diji VJ.