ഊണിനും ചപ്പാത്തിയ്ക്കും രുചിപകരാൻ മത്തി പൊള്ളിച്ചതുണ്ടെങ്കിൽ വേറൊന്നും വേണ്ട, പോഷകങ്ങളും ധാരാളം. ചേരുവകൾ ചാള (മത്തി) - 8 എണ്ണം മുളകുപൊടി - 2 ടീസ്പൂൺ + 1 ടീസ്പൂൺ മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ + 1/2 ടീസ്പൂൺ നാരങ്ങാനീര് - 2 ടീസ്പൂൺ ഉള്ളി അരിഞ്ഞത് - 2 കപ്പ് പച്ചമുളക് - 8 എണ്ണം ഇഞ്ചി വെളുത്തുള്ളി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഊണിനും ചപ്പാത്തിയ്ക്കും രുചിപകരാൻ മത്തി പൊള്ളിച്ചതുണ്ടെങ്കിൽ വേറൊന്നും വേണ്ട, പോഷകങ്ങളും ധാരാളം.

ചേരുവകൾ

  • ചാള  (മത്തി) - 8 എണ്ണം
  • മുളകുപൊടി     -  2 ടീസ്പൂൺ + 1 ടീസ്പൂൺ
  • മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ + 1/2 ടീസ്പൂൺ
  • നാരങ്ങാനീര് -  2 ടീസ്പൂൺ
  • ഉള്ളി അരിഞ്ഞത് - 2 കപ്പ്  
  • പച്ചമുളക്  - 8 എണ്ണം
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്  - 2 ടീസ്പൂൺ
  • ഗരം മസാല       -   1 ടീസ്പൂൺ
  • പെരുംജീരകം പൊടിച്ചത്   -  1 ടീസ്പൂൺ
  • തക്കാളി -  2
  • തേങ്ങാപ്പാൽ - 1  മുറി തേങ്ങയുടെ
  • ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം 

വൃത്തിയാക്കിയ മത്തിയിൽ 2 ടീസ്പൂൺ മുളകുപൊടി, 1/2 സ്പൂൺ മഞ്ഞൾ പൊടി, ഉപ്പ്, നാരങ്ങാനീര് ഇവ ചേർത്തു പുരട്ടി 15 - 20 മിനിറ്റു കഴിഞ്ഞു ഫ്രൈ ചെയ്ത് എടുക്കുക.  

ADVERTISEMENT

ഇതേ ഓയിലിൽ ഉള്ളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റുക. ഇതിലേക്കു 1 ടീസ്പൂൺ മുളകുപൊടി, 1/2  ടീസ്പൂൺ മഞ്ഞൾ, ഉപ്പ്, ഗരം മസാല, പെരുംജീരകം പൊടിച്ചത് എന്നിവ ഇട്ടു മൂപ്പിക്കുക. തക്കാളി ചേർത്തു എണ്ണ തെളിയുന്നതുവരെ വഴറ്റുക. ഇതിലേക്കു തേങ്ങാപ്പാൽ ചേർത്തു വറ്റികഴിഞ്ഞാൽ ചാള ഫ്രൈ ചേർത്തു മസാലയിൽ പൊത്തി വയ്ക്കുക. ഒരു വാഴയില വാട്ടി എടുത്തു അതിൽ മത്തി, മസാലയോടു കൂടി ഇട്ട് ഒരു ഫ്രൈയിങ് പാനിൽ 1 സ്പൂൺ ഓയിൽ ഒഴിച്ചു പൊള്ളിച്ച് എടുക്കാം.

Content Summary : Add this irresistable culinary delight to your lunch.