കുട്ടികളുടെ പ്രിയപ്പെട്ട സ്നിക്കേഴ്സ് ഇനി ബർഫി രൂപത്തിൽ
വളരെ കുറച്ചു ചേരുവകൾ കൊണ്ട് എളുപ്പത്തിൽ സ്നിക്കേഴ്സ് ബർഫി ഉണ്ടാക്കിയെടുക്കാം. യാത്രകളിൽ കൈയിൽ കരുതിയാൽ ഇതൊരെണ്ണം മതി വിശപ്പു മാറാൻ. ചേരുവകൾ: കപ്പലണ്ടി - 200 ഗ്രാം പീനട്ട് ബട്ടർ - 200 ഗ്രാം കാരമൽ സോസ് - 50 ഗ്രാം മിൽക്ക് ചോക്ലേറ്റ് ഉരുക്കിയത് - 100 ഗ്രാം തയാറാക്കുന്ന വിധം: കപ്പലണ്ടി(തൊലി

വളരെ കുറച്ചു ചേരുവകൾ കൊണ്ട് എളുപ്പത്തിൽ സ്നിക്കേഴ്സ് ബർഫി ഉണ്ടാക്കിയെടുക്കാം. യാത്രകളിൽ കൈയിൽ കരുതിയാൽ ഇതൊരെണ്ണം മതി വിശപ്പു മാറാൻ.
ചേരുവകൾ:
- കപ്പലണ്ടി - 200 ഗ്രാം
- പീനട്ട് ബട്ടർ - 200 ഗ്രാം
- കാരമൽ സോസ് - 50 ഗ്രാം
- മിൽക്ക് ചോക്ലേറ്റ് ഉരുക്കിയത് - 100 ഗ്രാം
തയാറാക്കുന്ന വിധം:
കപ്പലണ്ടി(തൊലി കളഞ്ഞത്) ചെറുതായി ഒന്നു വറുത്തതിനു ശേഷം പൊടിച്ചെടുക്കുക(നന്നായി പൊടിക്കേണ്ടതില്ല).
ഇതൊരു ബൗളിലേക്ക് ഇട്ടശേഷം ബാക്കിയുള്ള ചേരുവകളും ചേർത്തു നന്നായി യോജിപ്പിച്ച് എടുക്കാം.
ഇത് ഇനി ബട്ടർ പേപ്പർ ഇട്ടുവച്ച ഒരു കേക്ക് ടിന്നിലേക്ക് ഇട്ട് ഒരുപോലെ പരത്തി ഒരു മണിക്കൂർ ഫ്രിജിൽ വച്ചു തണുപ്പിച്ച് എടുക്കാം. സ്നിക്കേഴ്സ് ബർഫി തയ്യാറായിക്കഴിഞ്ഞു, ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് ഉപയോഗിക്കാം.
Content Summary : Snickers Burfi, It offers a unique taste with a crunch.