സൂപ്പർ ഡ്യൂപ്പർ ചിക്കൻ കറി, പാത്രം കാലിയാകുന്ന വഴിയറിയില്ല
ചിക്കൻ ഇതുപോലെ തയ്യാറാക്കിയാൽ പാത്രം കാലിയാകുന്ന വഴിയറിയില്ല. സൂപ്പർ രുചിയിൽ ഒരു ചിക്കൻ കറി ഇതാ. ചേരുവകൾ ചിക്കൻ - 1 കിലോഗ്രാം സവാള - 2 ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ തക്കാളി - 1 പച്ചമുളക് - 2 തൈര് - 1/2 കപ്പ് അണ്ടിപ്പരിപ്പ് - 10 പട്ട, ഗ്രാമ്പു, ഏലയ്ക്ക, തക്കോലം - ഓരോന്നു

ചിക്കൻ ഇതുപോലെ തയ്യാറാക്കിയാൽ പാത്രം കാലിയാകുന്ന വഴിയറിയില്ല. സൂപ്പർ രുചിയിൽ ഒരു ചിക്കൻ കറി ഇതാ. മസാലകളാണ് ചിക്കൻ മുഗളായിക്ക് അതിന്റെ രുചി നൽകുന്നത്. കോഴിയിറച്ചിയുടെ ഗുണനിലവാരം മികച്ചതാണെങ്കിൽ വിഭവത്തിന് മികച്ച രുചി ലഭിക്കും. റൈസ് അല്ലെങ്കിൽ ബ്രെഡിന്റെ കൂടെ കഴിക്കാം.
ചേരുവകൾ
- ചിക്കൻ - 1 കിലോഗ്രാം
- സവാള - 2
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
- തക്കാളി - 1
- പച്ചമുളക് - 2
- തൈര് - 1/2 കപ്പ്
- അണ്ടിപ്പരിപ്പ് - 10
- പട്ട, ഗ്രാമ്പു, ഏലയ്ക്ക, തക്കോലം - ഓരോന്നു വീതം
- മുളകുപൊടി - 2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- മല്ലിപ്പൊടി - 2 1/2 ടീസ്പൂൺ
- ജീരകപ്പൊടി - 1 ടീസ്പൂൺ
- ഗരം മസാല - 3/4 ടീസ്പൂൺ
- കുരുമുളകുപൊടി - 1/2 ടീസ്പൂൺ
- കസൂരിമേത്തി - 1 ടീസ്പൂൺ
- മല്ലിയില
- ഉപ്പ് - ആവശ്യത്തിന്
- നെയ്യ് - 2 ടീസ്പൂൺ
തയാറാക്കുന്ന വിധം
ചിക്കനിൽ ഉപ്പ്, മഞ്ഞൾ, കുരുമുളകുപൊടി എന്നിവ ചേർത്ത് അരമണിക്കൂർ മാരിനേറ്റു ചെയ്തു വയ്ക്കുക.
കടായിയിലേക്കു നെയ്യ് ചേർത്തു ചൂടാകുമ്പോൾ സ്‌പൈസസ്, ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്, സവാള എന്നിവ ചേർത്തു മൂപ്പിക്കുക. ഇതിലേക്കു ചിക്കൻ ചേർത്തിളക്കുക. ശേഷം മുളകുപൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്തിളക്കുക. തക്കാളി അരച്ചത്, പച്ചമുളക് എന്നിവ ചേർത്തു മൂടി വയ്ക്കുക. പകുതി വേവാകുമ്പോൾ തൈര് അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് അരച്ചത് ഇതിലേക്കു ചേർത്തു ഇളക്കി അടച്ചു 10 മിനിറ്റു വേവിക്കുക. വെന്തു വരുമ്പോൾ കസൂരിമേത്തി, മല്ലിയില എന്നിവ ചേർത്തിളക്കി ചൂടോടെ വിളമ്പാം.
Content Summary : Chicken Mughlai is a rich and creamy Indian curry made with chicken, yogurt, cream, onions, garlic, ginger, spices, and nuts.