ഫിംഗർ മില്ലറ്റ് എന്ന പേരിൽ പൊതുവായി അറിയപ്പെടുന്ന റാഗി ഏറ്റവും ആരോഗ്യകരമായ ധാന്യങ്ങളിൽ ഒന്നാണ്. പോഷക ഗുണങ്ങളാൽ സമ്പന്നമാണ് റാഗി. ഇത് ഉപയോഗിച്ച് പല തരം വിഭവങ്ങൾ നാം ഉണ്ടാക്കാറുണ്ട്. റാഗി ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങൾ കുറച്ചൊന്നുമല്ല ആരോഗ്യ ഗുണങ്ങൾ നൽകുന്നത്. റാഗി കൊണ്ട് ചോക്ലേറ്റ് ബ്രൗണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിംഗർ മില്ലറ്റ് എന്ന പേരിൽ പൊതുവായി അറിയപ്പെടുന്ന റാഗി ഏറ്റവും ആരോഗ്യകരമായ ധാന്യങ്ങളിൽ ഒന്നാണ്. പോഷക ഗുണങ്ങളാൽ സമ്പന്നമാണ് റാഗി. ഇത് ഉപയോഗിച്ച് പല തരം വിഭവങ്ങൾ നാം ഉണ്ടാക്കാറുണ്ട്. റാഗി ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങൾ കുറച്ചൊന്നുമല്ല ആരോഗ്യ ഗുണങ്ങൾ നൽകുന്നത്. റാഗി കൊണ്ട് ചോക്ലേറ്റ് ബ്രൗണി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ADVERTISEMENT

ചേരുവകൾ:

  • റാഗിപ്പൊടി - 1 1/2 കപ്പ്
  • വൈറ്റ് ചോക്ലേറ്റ് - 140 ഗ്രാം
  • മിൽക്ക് മേയ്ഡ് - 200 ഗ്രാം
  • ഉപ്പില്ലാത്ത ബട്ടർ - 20 ഗ്രാം
  • പാൽ - 200 മില്ലി ലിറ്റർ
  • വാനില എസൻസ് - ½ ടീസ്പൂൺ
  • ഉപ്പ് - ഒരു നുള്ള്
  • മുട്ട - 1

ADVERTISEMENT

തയാറാക്കുന്ന വിധം

റാഗിപ്പൊടി 5 മിനിറ്റു നേരം വറുത്തെടുത്ത ശേഷം മാറ്റി വയ്ക്കാം. വൈറ്റ് ചോക്ലേറ്റ് കഷ്ണങ്ങളാക്കിയതിലേക്കു മിൽക്ക് മേയ്ഡ് ഒഴിച്ചു ഡബിൾ ബോയിലർ രീതിയിൽ ഉരുക്കി എടുക്കണം. ഇനി ഇതിലേക്കു ബട്ടർ ചേർത്ത് ഇളക്കി മാറ്റിവയ്ക്കാം.

ADVERTISEMENT

റാഗിപ്പൊടിയിലേക്കു പാലും ചോക്ലേറ്റ് മിശ്രിതവും ഒഴിച്ച് ഇളക്കിയ ശേഷം 2 മിനിറ്റു നേരം കുറഞ്ഞ തീയിൽ ചൂടാക്കി എടുക്കാം. ഇനി വാനില എസൻസും ഉപ്പും ചേർത്ത് ഇളക്കിയ ശേഷം തീയിൽ നിന്ന് ഇറക്കി ചൂടാറാനായി മാറ്റിവയ്ക്കാം. ചൂടാറിയ ശേഷം ഒരു മുട്ട ചേർത്തു നന്നായി യോജിപ്പിച്ച് എടുക്കാം. ഇതിലേക്കു ചോക്ലേറ്റ് ചിപ്സ് (ആവശ്യമെങ്കിൽ മാത്രം) ചേർത്ത് ഇളക്കി എടുക്കാം.

ഇത് ബട്ടർ പേപ്പർ ഇട്ടുവച്ച 7 ഇഞ്ചിന്റെ കേക്ക് ടിന്നിലേക്ക് ഒഴിച്ചു കൊടുത്തശേഷം പ്രീഹീറ്റ് ചെയ്ത അവ്നിൽ 180 ഡിഗ്രി ചൂടിൽ 30 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. നന്നായി തണുത്ത ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് ഉപയോഗിക്കാം.

Content Summary : Finger millet chocolate brownies taste similar to regular chocolate brownies, but with a slightly nutty flavor from the finger millet flour.